കൊല്ലം: ലോക വിനോദ സഞ്ചാരദിനാഘോഷത്തിന്റെ ഭാഗമായി ഡിടിപിസി സെമിനാറും വിളംബരജാഥയും നടത്തും. വിനോദസഞ്ചാരവും ജലവും: നമ്മുടെ പൊതുഭാവിയെ സംരക്ഷിക്കുവാന്‍ എന്നതാണ് സെമിനാറിന്റെ വിഷയം. ഇന്ന് രാവിലെ 10ന് ശ്രീനാരായണ കോളേജില്‍ എന്‍. പീതാംബരക്കുറുപ്പ് എംപി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹനന് അധ്യക്ഷത വഹിക്കും.
സെമിനാറിന് മുന്നോടിയായി രാവിലെ 9ന് വിനോദ സഞ്ചാരം വിളംബരം ചെയ്തുള്ള ജാഥ ഡിടിപിസി ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന് മുന്നില്‍ തുടങ്ങി കോളേജില്‍ അവസാനിക്കും.
ജില്ലാകളക്ടര്‍ ബി. മോഹനന് മുഖ്യപ്രഭാഷണവും രാജു മാത്യൂ പ്രബന്ധാവതരണവും നടത്തും. കോളേജ് പ്രിന്‍സിപ്പാള്‍ എ. സുഷമാ ദേവി, ഡിടിപിസി അംഗങ്ങളായ കെ. കരുണാകരന്‍പിള്ള, എന്‍. ജയചന്ദ്രന്, പ്രസാദ് നാണപ്പന്, വി.ആര്. ബാബുരാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഡിടിപിസി സെക്രട്ടറി പി.കെ. ജയകൃഷ്ണന് സ്വാഗതവും ടൂറിസം ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ അധീഷ്. യു നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: