വാഷിംഗ്ടണ്‍: ഇറാനിയന്‍ പ്രസിഡന്റ് ഹസന് റൗഹാനി മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ആണവ കരാറില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. മൂന്നോ ആറോ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആണവ കരാറില്‍ ഒപ്പുവയ്ക്കാന്‍ ആഗ്രഹിക്കുന്നതായി റൊഹാനി വ്യക്തമാക്കി.
എന്നാല്‍ കരാറൊപ്പിടാന്‍ വര്‍ഷങ്ങളുടെ താമസമുണ്ടാകാന്‍ ഇറാന് താല്പര്യപ്പെടുന്നില്ലെന്ന് റൊഹാനി അറിയിച്ചു. താനും ഒബാമയുമെല്ലാം ഭാവിയെ നോക്കി കാണുന്നവരാണ് ഞങ്ങളുടെ പ്രതീക്ഷകളും ഭാവി സംബന്ധിച്ച കാര്യങ്ങളിലാണ്- റൊഹാനി വ്യക്തമാക്കി.
ഭാവിക്കുവേണ്ടി തന്നെയാണ് ഞങ്ങള്‍ തമ്മില്‍ എഴുത്തുകളും കുറിപ്പുകളുമെല്ലാം കൈമാറുന്നത്. അത് തുടരുകയും ചെയ്യും. ഞങ്ങള്‍ക്കൊരു തുടക്കം ആവശ്യമാണ്. ആ തുടക്കം ആണവ വിഷയത്തിലൂടെയായിരിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നും റൊഹാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: