വാഷിംഗ്ടണ്‍: 1990ലെ സിഖ് കൂട്ടകൊലയുമായി ബന്ധപ്പെട്ട് സോണിയയ്ക്ക് പിന്നാലെ പ്രധാനമന്ത്രി മന്മോഹന് സിംഗിനെതിരെയും അമേരിക്കന്‍ കോടതിയുടെ സമന്‍സ്.
നാല് ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയതായിരുന്നു പ്രധാനമന്ത്രി. ന്യൂയോര്‍ക്ക് ആസ്ഥാനമാക്കിയുള്ള സിഖ് ഫോര്‍ ജസ്റ്റീസ് എന്ന സംഘടനയാണ് അമേരിക്കയിലെ വൈറ്റ് ഹൗസിലെ സ്റ്റാഫംഗങ്ങള്‍ വഴിയും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വഴിയും സമന്‍സ് എത്തിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുമായി കൂടിക്കാഴ്ച്ച നടത്താന്‍ വ്യാഴാഴ്ച്ചയാണ് മന്മോഹന് ഇവിടെ എത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അറ്റോര്‍ണി രവി ഭാത്റയ്ക്കെതിരെയും എസ്എഫ്ജെ സമാനമായ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
സിഖുകാരെ കൊന്നൊടുക്കിയതിന് സുരക്ഷാ സേനയിലെ അംഗങ്ങള്‍ക്ക് പാരിതോഷികമായി പണം നല്‍കിയിരുന്നു. സിംഗിനെതിരെയുള്ള 24 പേജുള്ള പരാതിയാണ് അംഗീകരിച്ചിരിക്കുന്നത്. 90ലെ ഈ കാലയളവില്‍ മന്‍മോഹന്‍സിംഗ് ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: