ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ വികസനം നേടിയത് ഗോവ, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളാണെന്ന് സമിതിയുടെ കണ്ടെത്തല്‍. അതേസമയം ഇന്ത്യയിലെ വികസന സംസ്ഥാനങ്ങളില്‍ പിന്നോക്കാവസ്ഥയില്‍ നില്ക്കുന്ന സംസ്ഥാനങ്ങളെടുത്തപ്പോള് മധ്യപ്രദേശ്, ബീഹാര്‍, ഒഡീഷാ എന്നിവ മുന്‍പന്തിയിലാണെന്നും കണ്ടെത്തി.
റിസര്‍ബാങ്കിന്റെ പുതിയ ഗവര്‍ണര്‍ രഘുറാം രാജന് നയിച്ച സമിതിയാണ് ഇത് കണ്ടെത്തിയത്. പിന്നോക്കാവസ്ഥയില്‍ നില്ക്കുന്ന സംസ്ഥാനങ്ങളെ പ്രത്യേക പട്ടികയില്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് കേന്ദ്രം നിയോഗിച്ച സമിതിയാണ് ഇത്.
ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ രണ്ട് മാസത്തിനുള്ളില്‍ നല്‍കണമെന്നാണ് കേന്ദ്രം സമിതിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ മുഴുവന്‍ നീക്കിയിരുപ്പുകളില്‍ നിന്ന് 30ശതമാനമാണ് വികസനത്തില്‍ പിന്നോട്ട് നില്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ആനുകൂല്യമായി നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: