കൊച്ചി: നടി പ്രിയങ്കയുടെ മരണത്തില്‍ സ്വര്‍ണ കടത്ത് കേസിലെ പ്രതി ഫയാസിന് പങ്കുണ്ടെന്ന് നടിയുടെ അമ്മ. പ്രിയങ്കയുടെ മരണം ആത്മഹത്യയല്ലെന്നും ഫയാസും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഫയാസിന് ലീഗ് മന്ത്രിമാരുമായി അടുത്ത ബന്ധമാണുള്ളതെന്നും അവര്‍ പറഞ്ഞു.
2011 നവംബര്‍ 26നാണു പ്രിയങ്ക മരിച്ചത്. മകളെ വിദേശത്തേക്ക് കടത്താന്‍ ഫയാസും സംഘവും ശ്രമിച്ചതായി പ്രിയങ്കയുടെ അമ്മ പറഞ്ഞു. മന്ത്രിമാരുടെ പിന്തുണയോടെയാണ് പ്രിയങ്കയുടെ ഓഫീസിലെ മാനേജരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയത്. ഇതിന് മന്ത്രിമാരുടെ പേരുകള്‍ ഉപയോഗിച്ചതായും പ്രിയങ്കയുടെ അമ്മ ചാനലിനോട് പറഞ്ഞത്.
പ്രിയങ്കയെ റഹീമിന് പരിചയപ്പെടുത്തിയത് ഫയാസാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫയാസിന് ഇതു കൂടാതെ മനുഷ്യക്കടത്തുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: