കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി മാവോയിസ്റ്റ് ലക്ഷ്യം വയ്ക്കുന്നവരുടെ പട്ടികയില്‍ മുന്‍ നിരയിലെന്ന് റിപ്പോര്‍ട്ട്.
മമത ബാനര്‍ജിയുടെ ജീവനില്‍ കടുത്ത ഭീഷണിയുണ്ടായ സാഹചര്യത്തിലും തനിക്ക് ദു:ഖമില്ലെന്നും സിപിഎമ്മിന്റെ അജന്‍ഡകള്‍ക്കെതിരെ നിരന്തരമായി പൊരുതുമെന്നും ബംഗാള്‍ മുഖ്യമന്ത്രി തുറന്നടിച്ചു.
മാവോയിസ്റ്റുകള്‍ ലക്ഷ്യം വയ്ക്കുന്നവരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് താനെന്ന് കേട്ടതായി മമത പറഞ്ഞു. അവര്‍ക്ക് അത്രയ്ക്ക് ധൈര്യമുണ്ടെങ്കില്‍ അവര്‍ വരട്ടെ, തനിക്ക് ഭയമില്ല.
ജംഗല്മഹള് സന്ദര്‍ശിക്കുന്നതില്‍ നിന്ന് ആര്‍ക്കും തന്നെ തടയാന്‍ കഴിയില്ലെന്നും മമത വ്യക്തമാക്കി. സില്ഡയിലെ പൊതു സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.
വികസനവുമായി ബന്ധപ്പെട്ട് ആയിരം തവണയെങ്കിലും ജംഗല്മഹള് സന്ദര്‍ശിക്കുമെന്നും ഇവിടെ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും മ്മത അറിയിച്ചു. മാവോയിസ്റ്റുകളെ ചെറുക്കണമെന്ന് മമത ജനങ്ങളോട് ഉദ്ഘോഷിച്ചു.
നേരത്തെ മാവോയിസ്റ്റുകള്‍ക്കെതിരെ പൊരുതി മരിച്ച ജവാന്മാര്ക്ക് സ്മൃതി മണ്ഡപങ്ങള്‍ നിര്‍മ്മിക്കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. ജില്ലയിലെ ഗോല്ത്തോര് സില്‍ഡ എന്നിവിടങ്ങളില്‍ വിനോധ സഞ്ചാര പദ്ധതികള്‍ വ്യാപിപ്പിക്കുമെന്നും ഇതു വഴി ജംഗല്‍ മഹളിലെ വികസനത്തിന് ഊന്നല്‍ നല്കാന് കഴിയുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: