ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ വാദത്തിനിടെ ക്ഷോഭിച്ചതില്‍ അറ്റോര്‍ണി ജനറല്‍ ജി. ഇ. വഹന്‍വതി മാപ്പു പറഞ്ഞു.
സുപ്രീം കോടതിയില്‍ ചൊവ്വാഴ്ച്ച നടന്ന വാദത്തിനിടെയാണ് വഹന്‍വതി കുപിതനായത്. കേസിലെ രേഖകള്‍ ഹാജരാക്കാത്ത എജിയെ ജസ്റ്റിസ് ആര്. എം. ലോധയുടെ അധ്യക്ഷതയിലുള്ള ബഞ്ച് ചോദ്യ ശരങ്ങള്കൊണ്ട് മൂടി. 218 കല്‍ക്കരി ഖാനികള്‍ അനുവദിച്ചത് സംബന്ധിച്ച വിശദാംശങ്ങള്‍ നല്കാന് ആവശ്യപ്പെട്ട കോടതി കേസില്‍ നേരത്തെയുള്ള നിലപാടിനു വിരുദ്ധമായി പെരുമാറുന്ന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ക്ഷുഭിതനായ വഹന്‍വതി ഒരു കാര്യത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ മറ്റൊന്നിനക്കുറിച്ച് ചോദ്യം ഉന്നയിച്ചാല്‍ തനിക്കെങ്ങനെ മറുപടി പറയാനാവുമെന്നു പ്രതികരിച്ചു. രേഖകളെല്ലാം തലയില്‍ ചുമന്നു നടക്കാനാവില്ലെന്നും എജി വ്യക്തമാക്കി.
ഇന്നലെ വാദം തുടര്‍ന്നപ്പോഴായിരുന്നു വഹന്‍വതി ക്ഷമാപണവുമായി രംഗത്തെത്തിയത്’ കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങളില്‍ മാപ്പു ചോദിക്കുന്നു’- വഹന്‍വതി പറഞ്ഞു.
ചൂടേറിയ കാലവസ്ഥകാരണമാവാം അങ്ങനെ സംഭവിച്ചതെന്നുമറുപടി പറഞ്ഞ ലോധ എജിയോടു വാദം തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: