അറിയുക, സാധ്യമല്ല, എന്നാല്‍ ഉണ്മയിലായിരിക്കല് സാധ്യമാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, പരമാര്‍ത്ഥത്തെ സംബന്ധിച്ച്, ഉണ്മയിലൊരിക്കല് മാത്രമാണ് അറിയല്‍. ഈ തലമാണ് ആത്മീയമായ തലം. ഈയര്‍ത്ഥത്തില്‍ ഒരാള്‍ ആത്മീയമായിരിക്കുന്നില്ലെങ്കില് അയാള്‍ സംബന്ധമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുകയും, കൂടുതല്‍ അസംബന്ധമായ ഉത്തരങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
ഒരു സ്കൂളിലെ ചെറിയ ക്ലാസില്‍ ടീച്ചര്‍ ബ്ലാക് ബോര്‍ഡില്‍ ഗണിതശാസ്ത്രം പഠിപ്പിക്കുകയായിരുന്നു. തന്റെ ഏറ്റവും മണ്ടനായ വിദ്യാര്‍ത്ഥി വളരെ ശ്രദ്ധാവാനായി ഇരിക്കുന്നതുകണ്ട് ടീച്ചര്‍ക്ക് വല്ലാത്ത സന്തോഷം തോന്നി. ശ്രദ്ധിക്കുക എന്നത് അവനില്‍ പതിവില്ലാത്തതാണ്. അവസാനം ഈ മണ്ടശിരോമണിയും ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു – അവര്‍ വിചാരിച്ചു. ക്ലാസ് കഴിഞ്ഞപ്പോള്‍ അവര്‍ അവനോട് പറഞ്ഞു. സീസെറോ, നീ വളരെ താല്‍പ്പര്യത്തോടെ ഇരിക്കുന്നുണ്ടായിരുന്നുവല്ലോ, എനിക്കുറപ്പുണ്ട് നിനക്കെന്തെങ്കിലും ചോദിക്കാനുണ്ടാവുമെന്ന്. ഉണ്ട്, സീസെറോ ശങ്കിച്ചുപറഞ്ഞു, എനിക്കൊന്നു ചോദിക്കാനുണ്ട്, നിങ്ങള്‍ മായ്ക്കുമ്പോള്‍ ആ അക്കങ്ങളെല്ലാം എവിടെപ്പോകുന്നു?
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: