കൊച്ചി: കേരളത്തിന്റെ ആദ്യ സമ്പൂര്‍ണ ലൈഫ്സ്റ്റെയില്‍ ജൂവലറിയായ ‘ഭീമ ബൊട്ടിക്’ കൊച്ചി ലുലു മാളില്‍ നാളെ തുറക്കും. പൈതൃകവും ചാരുതയും അനശ്വരതയും ചേരുന്ന ആഭരണങ്ങളുടെ വിശാലശ്രേണിയുമായാണ് ഭീമ ബൊട്ടിക് കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രമായ ലുലു മാളില്‍ ആരംഭിക്കുന്നത്.
ഭീമ ജൂവലേഴ്സ് ചെയര്മാന് ബി. ബിന്ദുമാധവ്, ഡയറക്റ്റര്‍ അഭിഷേക് ബിന്ദുമാധവ്, ജനറല്‍ മാനെജര്‍ സത്യന് എം.ജി എന്നിവര്‍ ചേര്‍ന്ന് ഭീമ ബൊട്ടികിന്റെ ലോഗോ പ്രകാശനം ചെയ്തു. ‘അനശ്വരത, ചാരുത, പൈതൃകം’ എന്നതാണ് ഭീമ ബൊട്ടികിന്റെ മുദ്ര.
കേരളത്തില്‍ ആദ്യ ആഡംബര ലൈഫ്സ്റ്റെയില്‍ ബൊട്ടികാണ് ഭീമ. ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ഇനങ്ങള്‍ അവരുടെ അഭിരുചിക്കും സൗന്ദര്യബോധത്തിനും കലാപരതയ്ക്കും ഇണങ്ങുന്ന രൂപത്തിലാണ് ഭീമയില്‍ രൂപകല്‍പ്പന ചെയ്യുന്നത്. ജഡായു, ഡയമണ്ട്സ്, ജെംസ്റ്റോണ്‍സ്, ഫ്യൂഷന്‍, ലൈഫ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത ശ്രേണികളിലാണ് ഭീമ ബൊട്ടികില് സജ്ജീകരിച്ചിരിക്കുന്നത്.
ഡയമണ്ട്സ്, ജെംസ്റ്റോണ്‍സ്, ആന്റിക്സ്, പ്ലാറ്റിനം തുടങ്ങിയവയിലാണ് ഉത്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത്. അത്യാധുനികവും ചാരുതയുമാര്‍ന്ന ഇന്റീരിയറുകളാണ് ഭീമ ബൊട്ടികിനകത്തുള്ളത്.
ഡിസൈനര്‍ ആഭരണങ്ങളോട് പുതിയ കാലത്തുള്ള അഭിനിവേശമാണ് ഇതിന്റഎ പിറവിക്കു പിന്നിലെന്ന് ചെയര്മാന് ബി. ബിന്ദുമാധവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: