കൊല്ലം: എഴുകോണ്‍ ഗവ.പോളിടെക്നിക് കോളേജിന് 11 കോടി രൂപ ചെലവാക്കി നിര്‍മിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് നടക്കും. പൊതുസമ്മേളനം കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷും കെട്ടിടസമുച്ചയ ഉദ്ഘാടനം മന്ത്രി പി.കെ. അബ്ദുറബ്ബും നിര്‍വഹിക്കും. വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം മെന്ത്രി ഷിബു ബേബിജോണും ലൈബ്രറി ഉദ്ഘാടനം കെ.എന്‍. ബാലഗോപാല്‍ എംപി യും നിര്‍വഹിക്കും. ഐഷാപോറ്റി എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്, കളക്ടര്‍ ബി മോഹനന്, ഷൈലാ സലിംലാല്‍, എം. ലീലാമ്മ, കെ. തമ്പാന്, സിംലാസനന്, ടി സാമുവല്‍ മാത്യൂ, കെ.പി. സലിംകുമാര്‍, എന്‍. ശാന്തകുമാര്‍, വി. ശിവരാമന്, കെ. ഓമനക്കുട്ടന്, സ്റ്റുഡന്റ് യൂണിയന് ചെയര്മാന് ശ്യാം. എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ ജെ ലത സ്വാഗതവും പ്രിന്‍സിപ്പാള്‍ ലേഖാമോനോന്. ആര് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: