ന്യൂദല്‍ഹി: നരേന്ദ്ര മോദിയുടെ പേരില്‍ രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പുറത്തിറക്കി. സ്മാര്‍ട്ട് നമോ സാഫ്രോണ്‍ വണ്‍, സ്മാര്‍ട്ട് നമോ സാഫ്രോണ്‍ ടൂ എന്നിങ്ങനെയാണ് പേരുകള്‍. 999 രൂപ നല്കി ഓണ്‍ലൈന്‍ വഴി ഫോണുകള്‍ ബുക്ക് ചെയ്യാനുള്ള സംവിധാനം കമ്പനി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
സ്മാര്‍ട്ട് നമോ സാഫ്രോണ്‍ വണ്‍ തന്നെ രണ്ടു മോഡലുകളിലുണ്ട്. 16 ജിബി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണിന് 18,000 രൂപയും 32ജിബി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണിന് 23,000 രൂപയുമാണ് കമ്പനി വില നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട് നമോ സാഫ്രോണ്‍ ടൂവിന് 24,000 രൂപയാണ്.ഫോണുകള്‍ ഓര്‍ഡര്‍ നല്കിയാല് ഒക്ടോബര്‍ രണ്ടാം വാരത്തോടുകൂടി ഉപഭോക്താവിന്റെ കൈയിലെത്തുമെന്ന് കമ്പനി അറിയിച്ചു.
ആന്‍ഡ്രോയിഡ് 4.2 സോഫ്റ്റ് വെയറുകള്‍, 1.5ജിഎച്ച് കോഡ് കോര്‍ പ്രോസ്സര്‍, 2 ജിബി റാം, 13എംബി റീയാര് ക്യാമറ, 5 എംബി മുന്‍ ക്യാമറ, 3,150 എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ സിം എന്നീ സവിശേഷതകളോടെയാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇറങ്ങുന്നത്. സ്മാര്‍ട്ട് നമോ സാഫ്രോണ്‍ വണ്ണില്‍ 5 ഇഞ്ച് സ്ക്രീന്‍, 1920*1080 റെസല്യൂഷന്‍, 441 പിക്സല്‍ എന്നീ മേന്മകളും ഫോണിനുണ്ട്. കറുപ്പും വെളുപ്പുമാണ് നിറം. 2ജി,3ജി, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി തുടങ്ങിയ അധിക സംവിധാനങ്ങും വണ്ണില്‍ അടങ്ങുന്നു.
സ്മാര്‍ട്ട് നമോ സാഫ്രോണ്‍ ടൂവില്‍ 6.5 ഇഞ്ച് സ്ക്രീന്‍, 1920*1080 റെസല്യൂഷന്‍, 338 പിക്സല്‍ ഡെന്‍സിറ്റി, 32 ജിബി ഇന്റര്‍നെറ്റ് സ്റ്റോറേജ്, മൈക്രോ എസ്ഡിയില്‍ 64 ജിബി വരെ സപ്പോര്‍ട്ട്, 2ജി,3ജി, െ, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി, എക്സ്ട്രാ ബാറ്ററി എന്നീ സംവിധാനങ്ങളാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: