ന്യൂദല്‍ഹി: രാജ്യത്ത് മോദി തരംഗം ആഞ്ഞടിക്കവെ ദല്‍ഹി തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കാനായി മുസ്ലിങ്ങളുടെ തള്ളിക്കയറ്റം. ബിജെപി ടിക്കറ്റില്‍ മത്സരിക്കാനുള്ള മുസ്ലിങ്ങളുടെ പരിശ്രമം വര്‍ധിച്ചത് കപടമതേതര പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. നരേന്ദ്രമോദിയും ബിജെപിയും മതേതരമല്ലെന്ന് കിട്ടുന്ന അവസരങ്ങളിലെല്ലാം ആരോപിക്കുന്നവര്‍ക്ക് ചുട്ടമറുപടിയാണ് ദല്‍ഹി നിയമസഭയിലേക്ക് ബിജെപി ടിക്കറ്റില്‍ നിന്നും മത്സരിക്കാന്‍ ശ്രമിക്കുന്ന മുസ്ലിങ്ങള്‍ നല്‍കുന്നത്.
ബിജെപിയുടെ ന്യൂനപക്ഷ സെല്ലില്‍ നിന്നും നാല് മുസ്ലിങ്ങളാണ് ഈ വര്‍ഷം നവംബറില്‍ നടക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥി ടിക്കറ്റിന് അപേക്ഷിച്ചിരിക്കുന്നത്. 2008ലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ട് മുസ്ലിം സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നാല് മുസ്ലിം സ്ഥാനാര്‍ഥികള്‍ക്ക് അവസരം നല്‍കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ബിജെപി ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് ആതിഫ് റഷീദാണ് ദല്‍ഹിയിലെ ബല്ലിമാരന്‍ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി തീരുമാനിക്കപ്പെട്ടിരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളായ മാട്ടിയ മഹല്‍, ഒലഖ്ല എന്നീ സ്ഥലങ്ങളില്‍ നിന്നും പാര്‍ട്ടിക്ക് ഇത്തരത്തിലുള്ള അഭ്യര്‍ഥനകള്‍ ലഭിച്ചിട്ടുണ്ട്.
വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കപട മതേതര കുടുക്കില്‍ അകപ്പെട്ട് നിരാശരായിരിക്കുന്ന 25,000 ത്തിലധികം മുസ്ലിങ്ങള്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോദി പങ്കെടുക്കുന്ന ദല്‍ഹി റാലിയില്‍ അണിനിരക്കുമെന്ന് ഹിന്ദു ദിനപ്പത്രത്തില്‍ ആതിഫ് റഷീദിനെ ഉദ്ധരിച്ച് വാര്‍ത്ത വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: