നെയ്റോബി: കെനിയന്‍ തലസ്ഥാനത്തെ വെസ്റ്റ് ഗേറ്റ് മാളില്‍ ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു.
തടവിലാക്കപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് സൈനികനേതൃത്തിന് വ്യക്തമായ ധാരണയ്ല്ലാതെപോയത് സൈനികനടപടിയെ പ്രതികൂലമായി ബാധിക്കുകയാണ്.അതിനിടെ ആക്രമണത്തില്‍ വിദേശികളും പങ്കെടുത്തതായുള്ള കെനിയന്‍ വിദേശകാര്യമന്ത്രി ആമിനാ മൊഹമ്മദിന്റെ വെളിപ്പെടുത്തല്‍ അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ചലങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.വന്‍ ഏറ്റുമുട്ടല്‍ തുടരുന്ന വെസ്റ്റ്ഗേറ്റ് മാളില്‍ ആറിലധികം ഭീകരര്‍ ഇനിയും ചെറുത്തുനില്ക്കുന്നതായാണ് സൂചന. അതേസമയം മാളിന്റെനിയന്ത്രണം ഏറ്റെടുത്തതായുള്ള അധികൃതരുടെ വാദം ഭീകരസംഘടനയായ അല്‍ ഷബാബ് തള്ളി. ബന്ദികളാക്കപ്പെട്ടവര്‍ ഇപ്പോഴും തങ്ങളുടെ പക്കല്‍ ജീവനോടെ ഉണ്ടെന്ന വസ്തുത മറക്കരുതെന്ന് അവര്‍ ഭീഷണിപ്പെടുത്തി.എന്നാല്‍ സൈനിക നടപടി അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍.
സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുകയാണ്. 62പേര് കൊല്ലപ്പെട്ടതായി ഔദ്യോഗികമായി അറിയിച്ചുവെങ്കിലും മരണസംഖ്യ കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.വെസ്റ്റ്ഗേറ്റ് മാള്‍ ആക്രമിച്ച ഭീകരരില്‍ മൂന്ന് അമേരിക്കക്കാരും ഒരു ബ്രിട്ടീഷ് വനിതയും ഉള്‍പ്പെടുന്നതായാണ് വിദേശകാര്യ മന്ത്രി സൂചിപ്പിച്ചത്.
കെനിയന്‍ പോലീസ് തേടിക്കൊണ്ടിരുന്ന വൈറ്റ് വിഡോ എന്നറിയപ്പെടുന്ന സാമന്താ ല്യൂത്വൈറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഉള്‍പ്പെടുന്നതായി സൂചനയുണ്ട്.2005-ല്‍ ലണ്ടനില്‍ നടത്തിയ ചാവേറാക്രമണത്തിലെ ഭീകരന്റെ വിധവയാണ് സാമന്ത.18ഉം 19ഉം പ്രായമുള്ളവരാണ് അറബ് വംശജരായ അമേരിക്കക്കാര്‍.ഇവര്‍ പെനിസോട്ടയിലാണ് താമസിക്കുന്നതെന്നും മന്ത്രി ആമിനാ മൊഹമ്മദ് അറിയിച്ചു.എന്നാല്‍ ആക്രമണത്തില്‍ വിദേശികള്‍ പങ്കെടുത്തിട്ടില്ലെന്ന് ഭീകരസംഘടന ഭീഷണിയില്‍ വ്യക്തമാക്കി.മാളിനുള്ളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്നും ഇതിന് കണക്കില്ലെന്നും വ്യാപാര സമുച്ചയത്തിന്റെ നിയന്ത്രണം തങ്ങള്‍ക്കാണെന്നും ഭീകരര്‍ പറയുന്നു.മാളിനുള്ളില്‍ ബന്ദികളാക്കപ്പെട്ടവരെ ഒഴിപ്പിച്ചതായുള്ള അധികൃതരുടെ അഭിപ്രായം പുറത്തുവന്നതിനുതൊട്ടുപിന്നാലെയാണ് ഭീകരര്‍ ഇത് തള്ളി രംഗത്തെത്തിയത്.
സൊമാലിയയില്‍ നിന്നും കെനിയയുടെ സൈനികരെപിന്വലിക്കണമെന്ന ആവശ്യവുമായാണ് ഭീകരര്‍ വെസ്റ്റ് ഗേറ്റ് മാളിലേക്ക് കടന്ന് ജനങ്ങളെ ബന്ദികളാക്കിയത്. സേനയും ഭീകരരും തമ്മിലുള്ള വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണെന്ന് പോര്വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഇന്റലിജന്‍സ് ഓഫീസര്‍ പറഞ്ഞു. വ്യാപാര സമുച്ചയം സൈനിക വലയത്തിലാണ്. എന്നാല്‍ ബന്ദികളാക്കപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് ഇതുവരെ അധികൃതര്‍ക്ക് വ്യക്തമായ ധാരണയില്ല. കാണാതായവരുടെ ഇപ്പോഴുള്ള അവസ്ഥയും അധികൃതര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തിന്റെ കാര്യത്തിലും അവ്യക്തത തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: