ടൊറന്റോ: ലോകത്തിലെ നമ്പര്‍ വണ്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ബ്ലാക്ബെറിയെ ഇനി നിയന്ത്രിക്കുന്നത് ഇന്ത്യാക്കാരന്. ഹൈദരാബാദ് സ്വദേശിയായ പ്രേം വത്സ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിട്ടുള്ള ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് ആണ് ബ്ലാക് ബെറിയെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ബ്ലാക് ബെറിയുടെ ഏറ്റവും 10 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിട്ടുള്ളത് ഈ കമ്പനിയാണ്. ഒരു കാലത്ത് എക്സിക്യൂട്ടീവുകളുടെ പ്രിയ ഫോണായിരുന്ന ബ്ലാക്ബെറിയ്ക്ക് പഴയ പ്രതാപം നിലനിര്‍ത്താനാവാതെ നില പരുങ്ങലിലായിരുന്നു. ഈ സാഹചര്യത്തിലാണ് കൈമാറ്റം.
4.7 ബില്യണ്‍ ഡോളറിനാണ് ഫെയര്‍ഫാക്സ് ബ്ലാക് ബെറിയെ ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പിട്ടു. നവംബര്‍ നാലോടെ ഔപചാരികമായ ഓഹരി കൈമാറ്റം പൂര്‍ത്തിയാകും. ഇതിനായി ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച്, ബിഎംഒ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് എന്നീ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സഹായം തേടിയിട്ടുണ്ട്. 1950 ല്‍ ഹൈദരാബാദിലാണ് പ്രേം വത്സയുടെ ജനനം. മദ്രാസ് ഐഐടിയില്‍ നിന്നും കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഒന്റാരിയോ സര്‍വകാലാശാലയില്‍ നിന്നും എംബിഎ നേടി. 1985 ലാണ് വത്സയും സുഹൃത്തുക്കളും ചേര്‍ന്ന് ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് സ്ഥാപിക്കുന്നത്. കമ്പനിയുടെ ചെയര്‍മാനും പ്രേം വത്സയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: