കരുനാഗപ്പള്ളി: നാടുമുഴുവന്‍ മാലിന്യം കൂമ്പാരമായി കിടക്കുമ്പോള്‍ അമൃതാനന്ദമയീമഠവും അതിന് കീഴിലുള്ള സ്ഥാപനങ്ങളും ലോകത്തിനുതന്നെ മാതൃകയാകുന്നു. ശാസ്ത്രീയമായി എങ്ങനെ മാലിന്യസംസ്കരണം നടത്താം എന്ന് ഇവിടെ കാണിച്ചുതരുന്നു. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യക്ക് ആനുപാതികമായി മാലിന്യസംസ്കരണം നടത്തുന്നതിന് ഒരു പ്രൊഫഷണല്‍ മാനേജ്മെന്റ് സിസ്റ്റം തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നു.
മാലിന്യം കാര്യക്ഷമമായി നീക്കംചെയ്യുന്നതിനും അവ വേര്‍തിരിച്ച് പുനരുപയോഗിക്കേണ്ടവ പ്രത്യേകം മാറ്റുന്നതിനും അവ റീസൈക്കിള്‍ചെയ്ത് ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിനും കമ്പോസ്റ്റ് നിര്‍മ്മിക്കുന്നതിനും അമൃത റീസൈക്കിളിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രത്യേകം രൂപകല്‍പ്പനചെയ്ത മാലിന്യനിക്ഷേപ കേന്ദ്രങ്ങളില്‍നിന്നും ശേഖരിക്കുന്ന മാലിന്യം വേര്‍തിരിക്കുന്നു. കടലാസുകള്‍ കനംകുറഞ്ഞ പ്ലാസ്റ്റിക്കുകള്‍, കട്ടികൂടിയ പ്ലാസ്റ്റിക്കുകള്‍, ഖരമാലിന്യങ്ങള്‍, ലോഹക്കഷണങ്ങള്‍, കുപ്പികള്‍ തുടങ്ങിയവ വെവ്വേറെ മാറ്റുന്നു. റീസൈക്കിള്‍ ചെയ്യുന്നവ അതാത് ഫാക്ടറികളിലേക്ക് കയറ്റിവിടുന്നു. ബാക്കിയുള്ളവ മണ്ണിരകമ്പോസ്റ്റും മറ്റ് ജൈവവളങ്ങളും ഉല്‍പ്പാദിപ്പിക്കുന്നു. ഇവ ജൈവകൃഷിക്ക് വിതരണം ചെയ്യുന്നു.
വി. രവികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: