ന്യൂദല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 180 സീറ്റ് നേടുന്നവര്‍ കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രിയും എന്‍സിപിയുടെ മുതിര്‍ന്ന നേതാവുമായ ശരദ് പവാര്‍. നിലവിലെ സാഹചര്യമനുസരിച്ച് ബിജെപിക്ക് അതിന് പ്രയാസപ്പെടേണ്ടി വരില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സ്ഥിതിഗതികളനുസരിച്ച് യുപിഎയ്ക്കോ കോണ്‍ഗ്രസിനോ തെരഞ്ഞെടുപ്പ് ഗുണകരമാകില്ലെന്നും ഒരു ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പവാര്‍ തുറന്നടിച്ചു. പ്രദേശിക പാര്‍ട്ടികള്‍ പ്രധാന പങ്ക് വഹിക്കുമെന്ന് കരുതുന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍, എഐഎഡിഎംകെയോ ഡിഎംകെയോ സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, നാവീന്പട്നായിക്കിന്റേയോ നീതീഷ് കുമാറിന്റെയോ പാര്‍ട്ടികള്‍ എന്നിവയുടെ സഹായത്തോടെ മാത്രമെ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുകയുള്ളുവെന്നും പാവാര്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയെ പ്രമാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമോയെന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: