ലക്ക്നൗ: മുസാഫര്‍ നഗറിലുണ്ടായ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.
അന്വേഷണ സംഘത്തെ പോലീസ് സൂപ്രണ്ട് കെ എന്‍ മിശ്ര നയിക്കും. കലാപത്തില്‍ 49 പേര് മരിക്കുകയും ആയിരത്തോളം പേര്‍ക്ക് തങ്ങളുടെ വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
അതേസമയം ഡിജിപി ദിയോ രാജ് നഗര്‍ സംഭവം നടന്ന സ്ഥലം ഇന്ന് സന്ദര്‍ശിക്കും. നിര്‍ഭാഗ്യവശാല്‍ പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ അഭാവം നിഴലിച്ചിരുന്നുവെന്ന് നഗര്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് വീഴ്ച്ച പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: