കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജിന്റെയും മറ്റു ഏഴു പേരുടെയും റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. കേസുമായി ബന്ധപ്പെട്ട് സലിംരാജ് നല്കിയ ജാമ്യാപേക്ഷയില്‍ കോഴിക്കോട് സെഷന്‍സ് കോടതി ബുധനാഴ്ച വിധി പറയും.
ഈ മാസം പത്തിനായിരുന്നു കോഴിക്കോട് കരിക്കാംകുളത്തുവെച്ച് യുവാവിനെ സലിംരാജ് ഉള്‍പ്പെടെ ഏഴംഗസംഘം പിന്തുടര്ന്ന് മര്‍ദ്ദിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തത്. നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
പോലീസ് അറസ്റ്റിനെ തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സലിമിനൊപ്പമുള്ള ആളുകളില്‍ ഒരാള്‍ കൊല്ലം ഓച്ചിറ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാണെന്നും മറ്റ് ചിലര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും വ്യക്തമായത്. ലക്ഷങ്ങളുടെ വിസ തട്ടിപ്പ്കേസില്‍ കോടഞ്ചേരി പോലീസ് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്ന റിജോ എന്നയാളും സലിമിനൊപ്പമുള്ള സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: