നെയ്റോബി: കെനിയയിലെ നെയ്റോബിയിലെ വെസ്റ്റ് ഗേറ്റ് സെന്റര്‍ മാളില്‍ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അല്‍ ഷബാബ്സ് തലവന്‍ മുഖ്താര്‍ അലി സുബൈര്‍ അല്‍ ഷബാബിനെക്കുറിച്ച് ഏഴ് വസ്തുതകള്‍.
ഭീകരാക്രമണത്തില്‍ കുറഞ്ഞത് 68 പേര് കൊല്ലപ്പെടുകയും 170 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സോമാലിയയിലേക്ക് നിയോഗിച്ചിരിക്കുന്ന കെനിയന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീകരര്‍ ജനങ്ങളെ വെടിവച്ച് കൊന്നത്. ഈ ഭീകരസംഘടനയെ നയിക്കുന്നത് ശെയ്ഖ് മുഖ്താര്‍ അലി സുബൈറാണ്.
1) ശെയ്ഖ് മുഖ്താര്‍ അലി സുബൈര്‍ മുഖ്താര്‍ അബ്ദിറഹ്മാന്‍ ‘ഗോഡെയ്ന്‍’, അഹമ്മദ് അബ്ദി ഗോഡെയ്ന്‍, അഹമ്മദ് അബ്ദി അവ മുഹമ്മദ്, മുഖ്താര്‍ അബു സുബൈര്‍ മുഖ്താര്‍ അബ്ദുറഹ്മാന് അബു സുബൈര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹര്‍ക്കത്ത് അല്‍ ഷബാബ് മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയുടെ തലവനാണിയാള്‍. ഇവരാണ് സോമാലിയയില്‍ ഇപ്പോഴുള്ള ഭീകരസംഘടനകളില്‍ വച്ചേറ്റവും മാരകമായിട്ടുള്ളത്. 1977 ജൂലൈ 10ന് ഹര്ഗീഷ്യയില് ജനിച്ച ഇയാള്‍ വടക്കന്‍ സോമാലിയയിലെ ഇസാഖ് ഗോത്രത്തില്‍പ്പെട്ടയാളാണ്.
2) ഇയാള്‍ക്ക് പരിശീലനം ലഭിച്ചത് അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ്. അവിടെ ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തിരുന്ന ഇയാളെ അമേരിക്കയാണ് ഭീകരനായി പ്രഖ്യാപിച്ചത്. ശെയ്ഖ് അദാന്‍ എയ്റോവിന്റെ മരണത്തെ തുടര്‍ന്ന് കുറച്ച് മാസങ്ങള്‍ സംഘടനയെ നയിച്ചിരുന്ന ശെയ്ഖ് മുഖ്താര്‍ റോബോയുടെ പിന്തുടര്ച്ചക്കാരനാണിയാള്.
3) ഇബ്രാഹിം ‘അല്‍ അഫ്ഗാനി’ അല്‍ ഷബാബിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു. ഇയാള്‍ അഫ്ഗാന് ജിഹാദിന്റെ തലതൊട്ടപ്പനായിരുന്നു. ഭീകരരുമായി ബന്ധമുള്ള സോമാലിയന്‍ കമ്പനിയില്‍ അല്‍ ബരക്കത്തിന് വേണ്ടി ഗോഡെയ്നും പ്രവര്‍ത്തിച്ചിരുന്നു. അല്‍ അഫ്ഗാനിയാകട്ടെ അറബ് ഉപഗോത്രമായ ഇസാഖ് ഗോത്ര കുടുംബവുമായി ബന്ധമുള്ളയാളും.
4) 2006ല്‍ ഗോഡെയ്ന്‍ ഇസ്ലാമിക കോടതി യൂണിയന്റെ നിര്‍വാഹക സമിതിയുടെ സെക്രട്ടറി ജനറലായി ഉയര്‍ത്തപ്പെട്ടു. ഈ സംഘടനയെ പിന്നീട് നയിച്ചത് സോമാലിയയിലെ ട്രാന്‍സിഷണല്‍ ഫെഡറല്‍ സര്‍ക്കാരിന്റെ മുന്‍ പ്രസിഡന്റായിരുന്ന ഷെരീഫ് അഹമ്മദാണ്.
5) 2009 സപ്തംബറില്‍ ബിന്‍ ലാദന് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള അല്‍ ഷബാബിന്റെ വീഡിയോയില്‍ ഗോഡെയ്ന്‍ പ്രത്യക്ഷപ്പെട്ടു. 2009 മാര്‍ച്ചില്‍ സോമാലിയയില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷെരീഫ് അഹമ്മദിനെ അധികാരത്തില്‍ നിന്നും തൂത്തെറിയാനുള്ള ബിന്‍ ലാദന്റെ ആഹ്വാനത്തിന് മറുപടിയായിരുന്നു ഈ വീഡിയോ.
6) 2010 ജനുവരിയില്‍ അല്‍ ഖ്വയ്ദയ്ക്ക് പിന്തുണ നല്‍കുന്നതായും അല്‍ ഖ്വയ്ദയുടെ രാജ്യാന്തര ജിഹാദില്‍ ചേരാന്‍ തയ്യാറാണെന്നും വെളിപ്പെടുത്തി അല്‍ ഷബാബിന്റെ വക്താവായി ഗോഡെയ്ന്‍ പ്രസ്താവന പുറത്തുവിട്ടു.
7) അല്‍ ഷബാബില്‍ പൊട്ടിത്തെറി : ഗോഡെയ്നും അടുത്ത സുഹൃത്ത് ഇബ്രാഹിം ഹാജി ജമാ മീ ആദും (അക ഇബ്രാഹിം അല്‍ അഫ്ഗാനി) സംഘടനയില്‍ ഒരുപോലെ മേല്‍ക്കൈ നേടി. അല്‍ ഷബാബില്‍ ഒരേ സമയം തുടരുന്നതിനിടെ അവരുടെ ബന്ധം വഷളായി.ഭാവിയില്‍ സംഘടന എങ്ങനെ ആയിരിക്കണമെന്നതിനെക്കുറിച്ച് രണ്ടാള്‍ക്കും വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടായി. ഇത് പൊട്ടിത്തെറിക്ക് കാരണമാകുകയും ഗോഡെയ്ന്റെ നിരവധി പഴയകാല സുഹൃത്തുക്കള്‍ക്ക് അയാളോട് വിയോജിക്കേണ്ടി വരികയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: