ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തനതായ വ്യക്തിത്വം കൊണ്ട് ശ്രദ്ധേയനായ നരേന്ദ്ര മോദിയില്‍ ഭാരതത്തിന്റെ ഭാവി സുരക്ഷിതമെന്ന് രാജ്യത്തെ സ്ത്രീകളും അഭിപ്രായപ്പെടുന്നു.
രാജ്യത്തെ ജനങ്ങളില്‍ ഒരു പുരോഗമനപരമായ മനോഭാവം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളായ അഴിമതിയില്‍ നിന്നും പണപ്പെരുപ്പത്തില്‍ നിന്നും മോചനം നല്കാന് മോദിക്കു സാധിക്കുമെന്നാണ് ഹൈദരാബാദ് സ്വദേശിനിയായ റാണി സിംഗ് അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തെ ഒരിക്കല്‍ പോലും ഊര്‍ജ്ജസ്വലനല്ലാതെ കണ്ടിട്ടില്ലെന്നും അവര്‍ പറയുന്നു.
താനൊരു തികഞ്ഞ മോദി ആരാധികയാണെന്നാണ് ദല്‍ഹി സ്വദേശിനിയായ റിതു സുരി പറയുന്നത്. ഇന്ത്യയുടെ മങ്ങിയ പ്രഭാവം വീണ്ടെടുക്കാനും ചൈനീസ് കടന്നുകയറ്റം ചെറുക്കാനും സാമ്പത്തിക മാന്ദ്യം പരിഹരിക്കാനും കഴിയുന്ന ഏക വ്യക്തിയാണ് അദ്ദേഹമെന്നുമാണ് റിതുവിന്റെ അഭിപ്രായം. അന്താരാഷ്ട്ര തലത്തില്‍ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിക്കുന്നതില്‍ തനിക്ക് അഭിമാനമാളുള്ളതെന്നും അവര്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനും ഒരു മാറ്റം കൊണ്ടുവരുന്നതിനുമുള്ള ശക്തി മോദിക്കുണ്ടെന്നാണ് ദല്ഹിക്കാരിയായ കിരണ്‍ കത്പാലിയ പറയുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കുന്നവരെയാണ് വീട്ടമ്മമാര്‍ പോലും പ്രതീക്ഷിക്കുന്നതെന്ന് മഹാരാഷ്ട്രയിലെ ബിജെപി കമ്യൂണിക്കേഷന്‍ സെല്‍ സെക്രട്ടറി പ്രീതി ഗാന്ധി പറയുന്നു. സ്ത്രീകളോട് ഏറെ അനുഭാവത്തോടെ പെരുമാറുന്ന വ്യക്തിയാണ് മോദിയെന്നും അവര്‍ പറയുന്നു.
മോദി അധികാരത്തിലെത്തിയാല്‍ നഗരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാകുമെന്ന പ്രതീക്ഷയാണ് സ്ത്രീകള്‍ക്കുള്ളത്. കഴിഞ്ഞ മാസം ഗുജറാത്തില്‍ നടന്ന റാലിയെ അഭിമുഖീകരിച്ചുകൊണ്ട് മോദി പറഞ്ഞ കാര്യങ്ങള്‍ ഇന്നത്തെ സ്ത്രീയുടെ അവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടിയിരുന്നത്. സീതയുടേയും സാവിത്രിയുടേയും നാടായ ഭാരതത്തില്‍ ഇന്ന് അമ്മമാരുടേയും പെണ്‍കുട്ടികളുടേയും സുരക്ഷ വലിയൊരു ചോദ്യമാണ്. രാജ്യത്ത് പെണ്‍കുട്ടികള്‍ അരക്ഷിതരാണെങ്കില്‍ പുരുഷന്മാര്ക്ക് സ്വയം അങ്ങനെ കരുതാന്‍ യാതൊരു അവകാശവുമില്ലെന്നാണ് മോദിയുടെ അഭിപ്രായം.
വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മോദി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ് സ്ത്രീകളില്‍ ഏറെയുമെന്ന് പ്രീതി ഗാന്ധി പറയുന്നു. മോദിയുടെ രൂപത്തേക്കാള്‍ ആളുകള്‍ ഏറെ ശ്രദ്ധിയ്ക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകളാണെന്നാണ് ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈനര്‍ റിന ധാകയുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: