ന്യൂദല്‍ഹി: മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി പവന് ഗോയങ്ക നിയമിതനായി. നിയമനം പ്രാബല്യത്തില്‍ വന്നു. അഞ്ച് വര്‍ഷത്തേയ്ക്കാണ് നിയമനം. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രസിഡന്റുമായി (ഓട്ടോമോട്ടീവ് ആന്റ് ഫാം എക്യുപ്മെന്റ് വിഭാഗം) ഗോയങ്കയെ നിയമിച്ചകാര്യം കമ്പനിയുടെ പ്രസ്താവനയിലാണ് പറയുന്നത്. ഇതിന് മുമ്പ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ആന്റ് ഫാം എക്യുപ്മെന്റ് വിഭാഗം പ്രസിഡന്റായിരുന്നു ഗോയങ്ക.
ഓട്ടോ മോട്ടീവ് ഉത്പന്നങ്ങളുടേയും ട്രാക്ടര്‍ ബിസിനസിന്റേയും വളര്‍ച്ചയില്‍ സുപ്രധാന പങ്കാണ് ഗോയങ്ക വഹിച്ചിട്ടുള്ളതെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര പറയുന്നു. മഹീന്ദ്രയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകുന്നതില്‍ സംന്തോഷമുണ്ടെന്ന് ഗോയങ്ക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: