ന്യൂദല്‍ഹി: വര്‍ഗീയ കലാപം ഉണ്ടാക്കുന്നവര്‍ എത്ര ശക്തിശാലികളാണെങ്കിലും അവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് ആവശ്യപ്പെട്ടു. നവമാധ്യമങ്ങളുടെ ദുരുപയോഗം തടയണമെന്നും പ്രധാനമന്ത്രി ദേശീയോദ്ഗ്രഥന കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.
വര്‍ഗീയ കലാപങ്ങള്‍ തടയേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇത്തരം സംഭവങ്ങള്‍ മുളയിലേ നുള്ളിക്കളയണമെന്നും നിര്‍ദ്ദേശിച്ചു. വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും മുഖമോ രാഷ്ട്രീയമോ നോക്കാതെ കര്‍ശന നടപടി സ്വീകരിക്കണം. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ കലാപം ഒട്ടേറെ പേര്‍ക്ക് ജീവന് നഷ്ടമാകുന്നതിനും നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു ചെറിയ സംഭവം വലിയ കലാപമായി ആളിക്കത്തിക്കാന്‍ മുസാഫര്‍ നഗറില്‍ ഒരു കൂട്ടം നിഷിപ്ത താത്പര്യ്ക്കാര് ശ്രമിക്കുകയായിരുന്നു. കലാപം ആര്‍ക്കൊക്കെ നേട്ടമുണ്ടാക്കും ആര്‍ക്കൊക്കെ നഷ്ടമുണ്ടാക്കും എന്ന ചര്‍ച്ചകള്‍ നിര്‍ഭാഗ്യകരമാണ്. വര്‍ഗീയ ചേരിതിരിവിന് നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കും. മുലായം സിംഗ്, അഖിലേഷ് യാദവ് എന്നിവരുടെ സാന്നിധ്യത്തിലാണ് മന്മോഹന് സിങ് ഉത്തര്‍പ്രദേശിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
കാശ്മീരിലും അസമിലും കഴിഞ്ഞ ഏതാനും മാസങ്ങളായി വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായി. ആരംഭത്തിലേ തന്നെ ഇടപെട്ടാല്‍ ഇത്തരം സംഭവങ്ങള്‍ വ്യാപിക്കുന്നത് തടയാനാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി, തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിത, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് എന്നിവര്‍ യോഗത്തില്‍ നിന്നും വിട്ട് നിന്നു. യോഗത്തില്‍ നിന്നും ചന്ദ്രബാബു നായിഡു ഇറങ്ങിപ്പോയി.
ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, സുഷമാ സ്വരാജ്, അരുണ്‍ ജയ്റ്റ്ലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: