കൊച്ചി: സംസ്ഥാനത്ത് 2012ല്‍ നിലവില്‍ വന്ന സേവനാവകാശനിയമം ഉദ്യോഗസ്ഥ തലത്തില്‍ അട്ടിമറിക്കാന്‍ ഗൂഢനീക്കം. തദ്ദേശ സ്വയംഭരണം, റവന്യു, ഭക്ഷ്യ സിവില്‍സപ്ലൈസ്, രജിസ്ട്രേഷന്, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിലാണ് നിയമം നടപ്പാക്കല്‍ താറുമാറായിരിക്കുന്നത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അടിയന്തര സേവനം ലഭ്യമാകേണ്ട ഒരുലക്ഷത്തില്‍പ്പരം അപേക്ഷകള്‍ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ കെട്ടിക്കിടക്കുന്നതായാണ് പൊതുഭരണ വകുപ്പ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് 52 ഇന സേവനങ്ങളാണ് സേവനാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തിയിരിക്കുന്നത്. ഒരുദിവസം മുതല്‍ 45 ദിവസത്തിനകം വരെ കാലയളവില്‍ നല്‍കേണ്ട സേവനങ്ങളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് അപേക്ഷകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. നിയമം കടലാസില്‍ മാത്രം ഒതുക്കിക്കൊണ്ടാണ് അപേക്ഷകള്‍ തീര്‍പ്പാക്കാതെയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതെയും കാലതാമസം വരുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന് സര്‍വീസ് റൈറ്റ്’ എന്ന പേരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയിരുന്നു.
സംസ്ഥാനത്ത് 35 പഞ്ചായത്തുകളിലും വിവിധ മുനിസിപ്പാലിറ്റി, കോര്പ്പറേഷന് ഓഫീസുകളിലുമായിരുന്നു വിജിലന്‍സ് പരിശോധന, സമയബന്ധിതമായി തീര്‍പ്പാക്കേണ്ട 8500ല്‍പ്പരം അപേക്ഷകള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. സേവനാവകാശനിയമം എന്ന ഒന്ന് തങ്ങളുടെ വകുപ്പുമായി ബന്ധപ്പെട്ട് ഉണ്ടോ എന്ന കാര്യംപോലും പല ഉദ്യോഗസ്ഥര്‍ക്കും സംശയമായിരുന്നു. ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നിയമം അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: