തിരുവനന്തപുരം: കഴക്കൂട്ടത്തെ അസറ്റ് സിഗ്നേചറിന്റെ ഉദ്ഘാടനവും താക്കോല്‍ദാന ചടങ്ങും 25ന് വൈകിട്ട് 6.30ന് നടക്കും. മന്ത്രിമാരായ ഡോ.എം.കെ.മുനീര്‍, കെ.ബാബു, വി.എസ്.ശിവകുമാര്‍, എംഎല്‍എമാരായ വി.ശശി, എം.എ.വാഹീദ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് ആറു ടവറുകളിലായി ആധുനിക സൗകര്യങ്ങളുള്ള 408 ഡിജിറ്റല്‍ അപ്പാര്ട്ടുമെന്റുകളുള്പ്പെട്ട അസറ്റ് സിഗ്നേചറിന്റെ ഉദ്ഘാടനം നടക്കുകയെന്ന് അസറ്റ് ഹോംസ് എംഡി വി.സുനില്‍കുമാറും എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അനില്വര്മയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അസറ്റ് ഹോംസിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ 28-ാമത് പാര്‍പ്പിട പദ്ധതിയാണ് അസറ്റ് സിഗ്നേചര്‍. 2.5 ഏക്കറില്‍ ആവശ്യത്തിലേറെ ഓപ്പണ്‍ സ്പെയ്സോടെ ആറു ടവറുകളിലായി നിര്‍മ്മിച്ച വന്‍കിട പാര്‍പ്പിട സമുച്ചയമാണ് അസറ്റ് സിഗ്നേചര്‍ എന്നും ഏറ്റവും ഉന്നതമായ ഗുണനിലവാര അംഗീകാരമായ ക്രിസില്‍ 7 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ച പദ്ധതിയാണ് സിഗ്നേചര്‍ എന്നും സുനില്‍കുമാര്‍ പറഞ്ഞു.
ഓരോ അപ്പാര്‍ട്ടുമെന്റിലും പൊതുഏരിയകളിലും വൈഫൈ ഇന്റര്‍നെറ്റ്, താക്കോല്‍ ആവശ്യമില്ലാത്ത ബയോമെട്രിക് പ്രവേശന സംവിധാനം, വോയ്പ്, ഡിജിറ്റല്‍ സുരക്ഷാ സിസ്റ്റം, വീഡിയോ ഡോര്‍ ഫോണ്‍, ഡിജിറ്റല്‍ കേബിള്‍ കണക്ഷന്, വാഹന പ്രവേശനത്തിന് ഓട്ടോമാറ്റിക് ഓപ്പണിംഗ് തുടങ്ങിയ അതിനൂതന സൗകര്യങ്ങളുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ അസറ്റ് സിഗ്നേചറിന്റെ സവിശേഷതകളാണ്. ഇവയ്ക്കുപുറമെ സ്വിമ്മിംഗ്പൂള്‍, ബാഡ്മിന്റണ്‍ കോര്‍ട്ട്, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ജോഗിംഗ് ട്രാക്ക്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, ഫാര്‍മസി, ക്ലിനിക്, ഹെല്‍ത്ത് ക്ലബ്, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, ലാന്‍ഡ്സ്കേപ്ഡ് ഉദ്യാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും മഴവെള്ള സംഭരണിയും ഔഷധസസ്യത്തോട്ടവും വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റും മാലിന്യസംസ്കരണ സംവിധാനങ്ങളുമാണ് പദ്ധതിയുടെ പരിസ്ഥിതിസൗഹൃദ സവിശേഷതകള്‍.
അസറ്റ് സിഗ്നേചറിന്റെ മെയിന്റനന്‍സ് ജോലികള്‍ കുടുംബശ്രീയാണ് ഏറ്റെടുത്ത് നടത്തുക. ബഹുനില മന്ദിരങ്ങളുടെയും ഗേറ്റ്ഡ് കമ്മ്യൂണിറ്റികളുടെയും മെയിന്റനന്‍സ് രംഗത്തേക്ക് പ്രവേശിച്ച കുടുംബശ്രീ ഈ രംഗത്തെ പ്രവര്‍ത്തനത്തിനായി അസറ്റുമായാണ് ആദ്യധാരണാപത്രം ഒപ്പുവച്ചത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബറില്‍ തിരുവനന്തപുരത്ത് നടക്കും. സിഗ്നേചറിന്റെ തിരുവനന്തപുരത്തെ അടുത്ത പദ്ധതിയായി ശാസ്തമംഗലത്ത് അസറ്റ് ലീനിയേജ് എന്ന സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പദ്ധതി ഉടന്‍ അവതരിപ്പിക്കുമെന്നും സുനില്‍കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: