ധ്യാനിക്കുമ്പോള്‍, ആസനം വേണ്ടവിധം ഉറപ്പിച്ചാല്‍, ധ്യാനവിജയത്തിന് ആവശ്യമായ മുഖ്യോപാധി നിര്വ്വഹിക്കപ്പെട്ടുകഴിഞ്ഞുവെന്ന് പറയാം. ഇനി ശ്രദ്ധിക്കാനുള്ള മറ്റൊരു കാര്യം അതേ ഇരുപ്പില്‍ ശരീരത്തെ അയച്ചുവിടുകയെന്നതാണ്. ജീവിതത്തില്‍ ഓരോ നിമിഷവും നമ്മുടെ മാംസപേശികളെയെല്ലാം നാം വെവ്വേറെ അസഹ്യപ്പെടുത്തുകയും മുറുക്കിവയ്ക്കുകയും ചെയ്യാറുണ്ട്; പകല്‍ മുഴുവനും മാത്രമല്ല ഉറക്കത്തിലും നാമങ്ങനെ ചെയ്യുന്നു. പൂര്‍ണമായി അയച്ചുവിടുന്ന സമ്പ്രദായം വളരെ വിരളമാണ്. മാംസപേശികളെ അയച്ചുവിടുന്നതുകൊണ്ട് നമ്മുടെ ശരീരത്തിലെ ജീവാണുക്കള്‍ കൂടുതല്‍ സജീവങ്ങളാവും. മാറാത്ത പല രോഗങ്ങളെപ്പോലും, ബലംവേണ്ടുന്ന പ്രത്യേകാവയവത്തെയോ ശരീരഭാഗത്തെയോ ബോധപൂര്‍വ്വം അയച്ചുവിടാനുള്ള സൂത്രം നമുക്കറിയാമെങ്കില്‍ അത്ഭുതകരമാംവണ്ണം ഭേദപ്പെടുത്താന്‍ കഴിയുന്നതായിരിക്കും.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: