പഴയ അമ്മമാര്‍ പറയും ‘ചൊല്ലും ചോറും’ കൊടുക്കണമെന്ന്. കുട്ടികളുടെ സ്വഭാവമറിഞ്ഞ്, അതനുസരിച്ചാണ് അവരെ നയിക്കുന്നതെങ്കില്‍ അച്ഛനമ്മമാരുടെ സ്നേഹപൂര്‍ണമായ ശിക്ഷണം വലിയ മുറിപ്പാടുകള്‍ മനസ്സില്‍ ഉണ്ടാക്കിയില്ലെന്ന് വന്നേക്കാം. എന്നാല്‍ മിക്കവരും അതല്ല ചെയ്യുന്നത്. കുട്ടിയുടെ മനസ്സവരറിയുന്നതേയില്ല. പറഞ്ഞതെന്തും അനുസരിക്കാന്‍വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു യന്ത്രമായി അവര്‍ കുട്ടികളെ കണക്കാക്കുന്നു. തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് അവരെ നിര്‍ബന്ധിച്ച് അനുസരിപ്പിച്ചിട്ട് പിന്നീടെത്ര സ്നേഹപ്രകടനങ്ങള്‍ നടത്തിയാലും കുട്ടിയുടെ അബോധമനസ്സില്‍ മുന്‍ അനുഭവം ദഹിക്കാതെ കിടക്കും. അതെപ്പോഴെങ്കിലും തികട്ടും. കൂടുതലായാല്‍ ഛര്‍ദ്ദിക്കും. അതിനച്ഛനമ്മമാരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്കറിയില്ല, തങ്ങള്‍ക്ക് എല്ലാം അറിയാമെന്ന അഹങ്കാരത്തില്‍ നല്കുന്ന ശിക്ഷണം കുട്ടികളുടെ മനോനിലയ്ക്ക് ഇണങ്ങുന്നതാണോ എന്ന്.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: