വിഗ്രഹമെന്നാല്‍ ഗുരുവാകുന്നു. ആരാധിക്കുകയെന്നാല്‍ ഗുരുചൊല്ലാകുന്ന തിരുമൊഴികളെ കേട്ടു സ്വീകരിച്ച്, വിശ്വസിച്ച്, പ്രവര്‍ത്തിച്ച്, അനുഭവിച്ച്, അനര്ത്ഥങ്ങളൊഴിച്ച്, ആനന്ദിച്ച് ജീവിക്കുന്നതാകുന്നു. ഈ പ്രധാന തത്ത്വം താന്‍ കല്പ്പിച്ചതാകുന്നു, അല്ലെങ്കില്‍ സങ്കല്പ്പിച്ചതാകുന്നു വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചിട്ടുള്ളത്. തന്മൂലം ഒരു മനുഷ്യനെ ഏഴ് സംഗതികളാല്‍ രൂപീകരിക്കപ്പെടുന്നു. ഒന്നാമത്തെ പടി ഭക്തിയാകുന്നു. ആയത് ഗുരുവിങ്കല്‍ നിന്ന് രുപീകരിക്കപ്പെടുന്നതിന് സര്‍വ്വജ്ഞാനത്താല്‍ അജ്ഞാനമെന്ന അറിവുകേടിനെ നീക്കി വിജ്ഞാനരൂപമാക്കി, ഈ രൂപത്തെ സല്ഗതിയിലേക്ക് കൊണ്ടുവരുന്നതിനായി ആചാരത്തോടുകൂടി അതായത് അജഞ്ഞാനത്തെ ഒഴിച്ച് വിജ്ഞാനലോകമായി ജീവിക്കുന്ന പതനമാകുന്നു ഭക്തിയെന്നോ ഭക്തര്‍ എന്നോ ഉള്ളത്.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: