ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് വിജയ് ബഹുഗുണയെ മാറ്റിയേക്കും. 2014ലെ ലോക്സഭാതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നറിയുന്നു.
പതിനെട്ട് മാസമായി മുഖ്യമന്ത്രി സ്ഥാനത്തുള്ള ബഹുഗുണക്ക് കോണ്‍ഗ്രസിന്റെ പ്രതീക്ഷക്കനുസരിച്ചുള്ള പ്രകടനം കാഴ്ച്ച വയ്ക്കാനായില്ല എന്നാണ് വിലയിരുത്തുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമായില്ലെങ്കിലും ബഹുഗുണക്ക് മുഖ്യമന്ത്രി കസേര നഷ്ടമായേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.
ബഹുഗുണ സ്ഥാനഭ്രഷ്ടനായാല് കേന്ദ്രമന്ത്രി ഹരീഷ് റാവത്താണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആദ്യം പരിഗണിക്കപ്പെടുന്നത്. പിസിസി അധ്യക്ഷന്‍ യശ്പാല്‍ ആര്യക്കും സാധ്യത കല്‍പ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: