ജമ്മു: കാശ്മീരില്‍ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. കഴിഞ്ഞദിവസം രജൗരി ജില്ലയിലെ നിയന്ത്രണരേഖയിലാണ് യാതൊരു പ്രകോനവുമില്ലാതെ ഇന്ത്യന്‍ പോസ്റ്റിന് നേരെ പാക്കിസ്ഥാന് സേന വെടിവപ്പ് നടത്തിയത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക്കിസ്ഥാന് സേന വെടിയുതിര്‍ത്തതെന്ന് പ്രതിരോധ സേനാ വക്താവ് ക്യാപ്റ്റന്‍ എസ്.എന്‍.ആചാര്യ പറഞ്ഞു. യന്ത്രത്തോക്കുകളും മറ്റ് ആയുധങ്ങളുപയോഗിച്ചാണ് ഇന്ത്യയ്ക്കുനേരെ ആക്രമണം നടത്തിയതെന്നും തങ്ങളുടെ സേന അതേ നിലയില്‍ തിരിച്ചടിച്ചതായും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച വെടിവെപ്പ് ഞായറാഴ്ച വെളുപ്പിന് വരെ തുടര്‍ന്നതായും ആര്‍ക്കും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ആചാര്യ പറഞ്ഞു.
2003 നവംബറിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചത്. എന്നാല്‍ ഈ വര്‍ഷം ആദ്യം മുതല്‍തന്നെ അടിക്കടി പാക്കിസ്ഥാന് വെടിനിര്‍ത്തില്‍ ലംഘനം നടത്തുകയാണ്. ഈവര്‍ഷം തന്നെ കാശ്മീരില്‍ നൂറോളം തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: