ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ ആരോപണ വിധേയനായ രാജസ്ഥാന് റോയല്‍സ് താരം അജിത് ചാന്ദിലയ്ക്ക് ബിസിസിഐ സമന്‍സ് അയച്ചു.
ബിസിസിഐയുടെ അഴിമതി വിരുദ്ധയൂണിറ്റ് മേധാവി രവി സവാനിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. ഈ മാസം 29 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്നാണ് നിര്‍ദേശം.
ചാന്ദിലയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ട് സവാനി ബിസിസിഐയ്ക്ക് നല്‍കും. ബിസിസിഐയുടെ അച്ചടക്ക സമിതിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
നേരത്തെ മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെടെ നാലു കളിക്കാര്‍ക്ക് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അച്ചടക്ക സമിതിയുടെ യോഗത്തില്‍ ചാന്ദില ഹാജരായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: