ജാഫ്ന: ശ്രീലങ്കന്‍ വടക്കന്‍ പ്രവിശ്യാ കൗണ്‍സിലിലേക്ക് ഇരുപത്തഞ്ച് വര്‍ഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ തമിഴ് ദേശീയ സഖ്യത്തിന് (ടി.എന്‍.എ.) വന്‍ വിജയം. 38 സീറ്റുകളില്‍ 30 എണ്ണവും ടി.എന്‍.എ നേടി. എല്‍ടിടിയുടെ ശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രവിശ്യയില്‍ ആഭ്യന്തര യുദ്ധത്തിനുശേഷം സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പാണിത്.
കെ. വിഘ്നേശ്വരന് നേതൃത്വം നല്കുന്ന തമിഴ് ദേശീയ സഖ്യവും (ടി.എന്‍.എ.) പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ ഐക്യ ജനകീയ സ്വാതന്ത്രസഖ്യവും (യു.പി.എഫ്.എ.) തമ്മിലായിരുന്നു പധാന മത്സരം. യു.പി.എഫ്.എ ഏഴു സീറ്റുകളും ശ്രീലങ്ക മുസ് ലീം കോണ്‍ഗ്രസ് ഒരു സീറ്റും നേടി. തമിഴ് ഭൂരിപക്ഷ മേഖലയാണ് തിരഞ്ഞെടുപ്പ് നടന്ന വടക്കന്‍ പ്രവിശ്യ. 906 സ്ഥാനാര്‍ഥികളാണ് 38 അംഗ കൗണ്‍സിലിലേക്ക് മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: