കൊച്ചി: ശ്വാസ കോശത്തെ ബാധിക്കുന്ന അര്‍ബുദം കഴിഞ്ഞാല്‍ ലോകത്തേറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പ്രോസട്രേറ്റ് അര്‍ബുദമാണ്. പുരുഷ അര്‍ബുദ രോഗികളില്‍ ആറിലൊരാള്‍ക്ക് പ്രോസ്ട്രേറ്റ് കാന്‍സറാണ് മരണ കാരണമെന്ന് വിദഗ്ധര്‍. പ്രായാധിക്യമുള്ളവരിലാണ് രോഗം കൂടുതല്‍ കണ്ടെത്തിയിട്ടുള്ളതെങ്കിലും ചുവന്ന മാംസവും നെയ്യും പരമാവധി കുറച്ച് കൊണ്ടുള്ള ആഹാരക്രമം പ്രോസ്ട്രേറ്റ് കാന്‍സറില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പ്രായം നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒരു ഘടകമല്ല. എന്നാല്‍ ആഹാരക്രമത്തില്‍ വരുത്തുന്ന ഗുണപരമായ മാറ്റങ്ങള്‍ ജീവിതത്തിലുടനീളം രോഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ നമ്മെ സഹായിക്കുന്നു. ആഗോള കൊലയാളികളായ ഇത്തരം രോഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ആരോഗ്യകരമായ ഭക്ഷണരീതി അത്യന്താപേക്ഷിതമാണ്. മാംസവും എണ്ണയും പാല്, തൈര് പോലുള്ള ക്ഷീരോത്പന്നങ്ങള്‍ തുടങ്ങിയവയും ഒഴിവാക്കിയുള്ള ഭക്ഷണ രീതിയാണ് അഭികാമ്യമെന്ന് സണ്‍ റൈസ് ആശുപത്രിയിലെ ഡോ. സഞ്ജയ് ഭട്ട് പറയുന്നു.
മാംസളമായ ഭക്ഷണ രീതി ശീലമാക്കിയ പുരുഷന്മാരിലാണ് അധികവും പ്രോസ്ട്രേറ്റ് കാന്‍സര്‍ കണ്ടെത്തിയിട്ടുള്ളത്. സസ്യങ്ങളില്‍ നിന്നുള്ള കൊഴുപ്പാണ് ജന്തുക്കളില്‍ നിന്നുള്ള കൊഴുപ്പിനേക്കാള്‍ മികച്ചത്. ഇതിനായി ആഹാരം പാകം ചെയ്യുമ്പോള്‍ വെണ്ണക്കു പകരം ഒലിവെണ്ണ ഉപയോഗിക്കാം. ഭക്ഷണത്തില്‍ വിറ്റാമിനുകളും മിനറലുകളുമടങ്ങിയ പച്ചക്കറികളും പഴ വര്‍ഗങ്ങളും അധികരിപ്പിക്കുന്നതിലൂടെ ആരോഗ്യത്തിന് വലിയ ഗുണമുണ്ടാകും. ഗ്രീന്‍ റ്റീ കുടിക്കുന്ന പുരുഷന്മാര്ക്ക് പ്രോസ്ട്രേറ്റ് അര്‍ബുദം ബാധിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം ഒരു പരിപാടിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: