ഡെറാഡൂണ്‍: വെടിവപ്പ് കേസുമായി ബന്ധപ്പെട്ട് കാന്പ്പൂരിലെ കോണ്‍ഗ്രസ് എംഎല്‍എ കുന്‍വര്‍ പ്രണവ് സിംഗ് പോലീസിന് കീഴടങ്ങി. യമുന കോളനിയിലെ മന്ത്രി ഹരാക്ക് സിംഗ് റാവത്തിന്റെ വസതിയില്‍ വെടിവപ്പുണ്ടായ കേസിലാണ് എംഎല്‍എയുടെ കീഴടങ്ങല്‍. വെടിവപ്പില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കാന്ത് പോലീസ് സ്റ്റേഷനു മുമ്പാകെ വെള്ളിഴ്ായച്ച രാത്രിയോടെ സിംഗ് കീഴടങ്ങുകയായിരുന്നു. അതൊടൊപ്പം കീഴടങ്ങിയതിനെ തുടര്‍ന്ന് സിംഗിന് ജാമ്യം ലഭിക്കുകയും ചെയ്തതായി ഡെറാഡൂണ്‍ എസ്എസ്പി കെവല്‍ കുര്ണാ പറഞ്ഞു.
വെടിവയ്ക്കാനായി ഉപയോഗിച്ച തോക്ക് ഇതുവരെയും കണ്ടെത്തിയിട്ടില്ല. തോക്ക് കണ്ടെത്തുന്നതിനായി ഹരിദ്വാറിലേക്ക് അന്വേഷണ സംഘത്തെ അയച്ചതായി പോലീസ് പറഞ്ഞു. സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് എംഎല്‍എ കീഴടങ്ങുന്നത്. റാവത്തിന്റെ വസതിയില്‍ ആഘോഷം നടക്കുന്നതിനിടെയാണ് വെടിവപ്പുണ്ടായത്. ഈ സംഭവത്തില്‍ ജുഡീഷ്യയില്‍ അന്വേഷണം നടത്തണമെന്ന് രാഷ്ട്രീയത്തിലെ ചില നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെടിവപ്പില്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയ്ക്കു പരുക്കേറ്റിരുന്നു. തുടര്‍ന്ന് ദൂണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: