അജ്മീര്‍: രാജസ്ഥാനില്‍ എംഎല്‍എയ്ക്കെതിരെയും ലൈഗികാരോപണം. മുന്‍മന്ത്രി ബാബുലാല്‍ നഗറിനെതിരെ ബലാത്സംഗക്കേസില്‍ അന്വേഷണം തുടങ്ങിയതിന്റെ തൊട്ടുപിന്നാലെയാണ് എംഎല്‍എയ്ക്കെതിരെയും ആരോപണമുയര്‍ന്നിരിക്കുന്നത്. വിവാഹിതയായ ഒരു സ്ത്രീയാണ് നിംബഹരയില് നിന്നുള്ള ഉദയ് ലാല്‍ അഞ്ജന തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതി ഉന്നയിക്കുന്നത്. നല്പ്പത്തഞ്ചുകാരിയായ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി പീഡിപ്പിക്കുകയും മൂന്ന് തവണ അബോര്ഷന് വിധേയയാക്കുകയും ചെയ്തെന്നും ഇവര്‍ പറയുന്നു. അഞ്ജനയുടെ ഭാര്യാപദവി തനിക്ക് ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. പരാതിയെത്തുടര്‍ന്ന് അജ്മര്‍ ജില്ലാകോടതി അഞ്ജനക്കെതിരെ കേസെടുക്കാന്‍ മുണ്ട്വ പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഗഹ് ലോട്ട് മന്ത്രിസഭയില്‍ നിന്ന് ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ ഖാദി–ക്ഷീരവകുപ്പ് മന്ത്രി ബാബുലാല്‍ നഗര്‍ കഴിഞ്ഞ വ്യാഴാഴ്ച്ച രാജി വച്ചിരുന്നു. വെള്ളിയാഴ്ച്ച ഗവര്‍ണര്‍ ബാബുലാലിന്റെ രാജിക്കത്ത് സ്വീകരിച്ചു. ഗഹ്ലോട്ട് മന്ത്രിസഭയില്‍ നിന്ന് ലൈംഗികാരോപണത്തെത്തുടര്‍ന്ന് രാജി വച്ചൊഴിയുന്ന മൂന്നാമത്തെ മന്ത്രിയാണ് ബാബുലാല്‍ നഗര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: