അകാപുല്‍കോ: മെക്സിക്കോയില്‍ അതിശക്തമായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നൂറിലേറെ പേരെ കാണാതായി. ഇപ്പോഴും രാജ്യത്ത് കനത്ത മഴ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ആഭ്യന്തര മന്ത്രിയായ മിഗൂല്‍ ഏഞ്ചല്‍ ഒസ്സോറിയോ കോങ്കും പ്രസിഡന്റായ എന്റിക്യൂ പീനാ നീറ്റോ യും കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒസ്സോറിയോ കോങ്ക് ഇന്നലെ ദുരന്തബാധിത സ്ഥലം സന്ദര്‍ശിച്ചു.
പ്രളയത്തില്‍ 101 പേര് മരിക്കുകയും 68 പേരെ കാണാനില്ലെന്നുമാണ് ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ കൂടുതല്‍ മരിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പറയുന്നത്. വെള്ളപ്പൊക്കത്തില്‍ പതിനായിരക്കണക്കിനു വീടുകള്‍, കൃഷിയിടങ്ങള്‍, റോഡുകള്‍ എന്നിവ ഒലിച്ചു പോയി. മണ്ണിടിഞ്ഞ് വീണ് നഗരങ്ങളിലെ ഗതാഗത സംവിധാനം താറുമാറായി. പല ഗ്രാമങ്ങളും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഒറ്റപ്പെട്ടു. മെക്സിക്കോയുടെ വടക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങളിലുണ്ടായ ചുഴലിക്കാറ്റ് 100,000 ജനങ്ങളെ ബാധിക്കുകയും മൂന്ന് പേര് മരണപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: