നട്ടെല്ല് നിവര്‍ന്നിരിക്കുന്നത് വളരെയേറെ ആരോഗ്യകരമായ ഒരേര്‍പ്പാട്. വളഞ്ഞോ ഞെരിഞ്ഞോ ഉള്ള നട്ടെല്ല് നമ്മുടെ സിരബന്ധക്രമത്തെ താറുമാറാക്കുകയും നമ്മുടെ ചിന്തകളെയും പ്രജ്ഞാശക്തിയേയും ഛിന്നഭിന്നമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് മേരുദണ്ഡത്തെ ആസനത്തിന് നേരെ ലംബമായ്ത്തന്നെ നിര്‍ത്തണം. കൂടാതെ, ശരീരം, വിസ്തൃതാടിസ്ഥാനത്തില് നേരെ നിര്‍ത്തിക്കൊണ്ടുള്ള ഇരുപ്പില്‍ നമുക്ക് മാസികമായ ഒരു ‘സമതോലനം’ ഉണ്ടാവുകയും അതിന്റെ ഘനാകര്ഷണകേന്ദ്രം അതിന്റെ അടിസ്ഥാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്യും.
– സ്വാമി ചിന്മയാന്ദന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: