പാലാഴി മഥനത്തിന്റെ ഒരു ഘട്ടത്തില്‍ കാളകൂടവിഷം ഉയര്‍ന്നുവന്നതായി പറയുന്നുണ്ടല്ലോ. എന്താണ് ഇതിന്റെ സൂചന? ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളില്‍ ഇതുപോലെയുള്ള വിഷജ്വാലകള്‍ ഉയര്‍ന്നുവന്ന് നമ്മെ സംഭ്രമിപ്പിക്കും. നാം മുന്‍കാലങ്ങളില്‍ ചെയ്തുവച്ച പാപകര്‍മങ്ങളുടെ പ്രതിപ്രവര്‍ത്തനം കൊണ്ട് സംഭവിക്കുന്ന വിനകളാണത്. നമ്മുടെ പാപകര്‍മങ്ങളുടെ വിഷജ്വാലകള്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍ അത് നമ്മെ തന്നെ ഭസ്മമാക്കിക്കളയും. അതിനെ ഉള്‍ക്കൊള്ളാനോ ശാന്തമാക്കാനോ ഉള്ള കഴിവോ പ്രാപ്തിയോ നമുക്കുണ്ടായിരിക്കില്ല.
ദേവന്മാര് പരമേശ്വരനെ ശരണം പ്രാപിക്കുന്നത് ഈ വിഷമവൃത്തത്തിലാണ്. സര്‍വ്വേശ്വരനായ പ്രഭുവിനെ ആശ്രയിച്ച് ലോകകര്മങ്ങള് അനുഷ്ഠിക്കുന്നവര്‍ക്ക് ആപത്ത് വരുമ്പോള്‍ ആ പ്രഭു രക്ഷ നല്‍കുന്നുവെന്ന് ഈ കഥ വ്യക്തമാക്കിത്തരുന്നു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: