കിഷന്‍ഗഢ്: രാജ്യത്തെ ചെറു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് നൂറിലധികം വിമാനതാവളങ്ങള്‍ക്ക് 2020ഓടെ ലക്ഷ്യമിടുന്നെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്.
അത്തരത്തിലുള്ള വിമാനതാവളങ്ങളില്‍ ആദ്യത്തേതായിരിക്കും രാജ്സ്ഥാനിലെ അജ്മേര്‍ ജില്ലയിലെ കിഷന്‍ഗഡ് ടൗണിലേതെന്ന് അദ്ദേഹം പറഞ്ഞു.
2016ല്‍ പ്രവര്‍ത്തന യോഗ്യമാകുമെന്ന് കരുതുന്ന വിമാനതാവളത്തിന് തറകല്ലിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തില്‍ 100 ചെറിയ വിമാനത്താവളങ്ങളുടെ ശൃംഖലയുടെ വികസനമാണ് ലക്ഷ്യം. ഇത് രാജ്യത്തിന് വ്യോമ ശൃംഗല സൃഷ്ടിക്കുമെന്നും യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതായത് ഏകദേശം മുപ്പത് കോടി യാത്രക്കാരുടെ വര്‍ധനവുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: