ഇസ്ലാമാബാദ്: താലിബാനുമായുള്ള സമാധാന ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതിനായി അഫ്ഗാനിസ്ഥാനിലെ മുതിര്‍ന്ന താലിബാന് കമാന്‍ഡറെ പാകിസ്ഥാന് മോചിപ്പിച്ചു. താലിബാന് നിരയിലെ രണ്ടാമനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുല്ലാ അബ്ദുള്‍ ഘാനി ബാരദറിനെയാണ് മോചിപ്പിച്ചത്. 2010ല്‍ കറാച്ചിയില്‍ സി.ഐ.എ നടത്തിയ റെയ്ഡിലാണ് ഇയാള്‍ അറസ്റ്റിലായത്.
അറസ്റ്റിലാകുന്ന സമയത്ത് താലിബാന് നിരയില്‍ രണ്ടാം സ്ഥാനമായിരുന്നു അബ്ദുള്‍ ഘാനി ബാരദറിന്. 2001ല്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ അധിനിവേശം ഉണ്ടാകുന്നത് വരെ അവിടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ബാരദറായിരുന്നു.
1994ല്‍ അബ്ദുള്‍ ഖാനി ബര്‍ദാര്‍ അടക്കമുള്ള നാലുപേര്‍ ചേര്‍ന്നാണ് താലിബാന് ഭീകരസംഘടന സ്ഥാപിച്ചതെന്നാണ് കരുതപ്പെടുന്നത്. താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മുല്ലയെ വിട്ടു നല്‍കണമെന്ന് അഫ്ഗാന് സര്‍ക്കാര്‍ നേരത്തെ തന്നെആവശ്യപ്പെട്ടു വരുന്നതാണ്. അടുത്തിടെ പാകിസ്ഥാന് സന്ദര്‍ശിച്ചപ്പോഴും അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി ഇക്കാര്യം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: