പ്രഥമവും പ്രധാനവുമായി ഒരാള്‍ തന്റെ അമ്മയെ സദാ നമസ്കരിക്കണം. ഈശ്വരാംബദിവ്യമാതൃത്വത്തെ പ്രതിനിധാനം ചെയ്യുന്നു. ആ മഹതി ഈശ്വരന്റെ മാതാവാണ്. അതുപോലെ വെങ്കമ്മ എന്നാല്‍ ഏഴ് കുന്നുകളുടെ അധിപന് എന്നാണര്‍തഥം. അങ്ങനെ പെദ്ദവെങ്കമ്മരാജുവും ഈശ്വരാംബയും ഒരുമിച്ച് ദിവ്യ മാതാപിതാക്കളെ പ്രതിനിധീകരിക്കുന്നു. ഇന്ന് അവര്‍ രണ്ടുപേരും വൈകുണ്ഠത്തില്‍ വസിക്കുന്നു.
മൂന്ന് സായി അവതാരങ്ങളുണ്ട്. ഒന്നാമത്തേത് ഷിര്‍ദ്ദിസായി. രണ്ടാമത്തേത് സത്യസായി. വരാനിരിക്കുന്ന മൂന്നാമത്തേത് പ്രേമസായി. പ്രേമസായിയായിരിക്കും ഏറ്റവും പ്രധാനപ്പെട്ട അവതാരം. കാരണം അവിടുന്ന് മാനവരാശിയെ മുഴുവന്‍ ഏകോപിപ്പിക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ പ്രേമമാണ് എല്ലാവരെയും ഒരുമിച്ച് ചേര്‍ക്കുന്നതെന്ന്.
നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഇന്ന് ഒരിടത്തും നിങ്ങള്‍ ഏകത്വം (യോജിപ്പ്) കാണുന്നില്ല. എവിടെനോക്കിയാലും ഭിന്നത മാത്രമേയുള്ളൂ. പ്രേമം എവിടെയുണ്ടോ അവിടെ ഐക്യവും ഉണ്ട്. അപ്പോള്‍ എല്ലാ ജനങ്ങളും ജാതി, സംസ്കാരം, ദേശീയത എന്നിവയ്ക്കതീതമായി ഒരുമിക്കും.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: