ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് പ്രതിഭാസം വിരാട് കോഹ്ലി ബിഎസ്എഫിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ഒരുങ്ങുന്നു. ഈയാഴ്ച്ച ന്യൂദല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ കോഹ്ലിയുടെ സ്ഥാനലബ്ധി ഔദ്യോഗികമായി പ്രഖ്യാപിക്കും. അതിര്‍ത്തി രക്ഷാസേന തലവന്‍ സുഭാഷ് ജോഷിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരാവും.
ഇതാദ്യമായാണ് ബിഎസ്എഫ് ബ്രാന്‍ഡ് അംബാസഡറെ നിയോഗിക്കുന്നത്. കളിക്കളത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൊയ്ത കോഹ്ലി ഇന്ത്യന്‍ യുവത്വത്തിന് മാതൃകയാണെന്നും അദ്ദേഹത്തിന്റെ വ്യക്തിത്വം സേനയിലേക്ക് കൂടുതല്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കുമെന്നും ബിഎസ്എഫിലെ ഒരു ഉന്നത ഉദ്യോസ്ഥന് പറഞ്ഞു.
25 കാരനായ കോഹ്ലി ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലെ നെടുംതൂണായാണ് കരുതപ്പെടുന്നത്. ടീം ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തില്‍ കോഹ്ലി നിര്‍ണായക പങ്കുവഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: