പട്ന: ബീഹാറില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ജവാന് കൊല്ലപ്പെട്ടു. പ്രത്യേക നിയുക്ത സേന വിഭാഗത്തിലെ ജവാനാണ് കൊല്ലപ്പെട്ടത്. മറ്റ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ജാമുയി ജില്ലയില്‍ നീണ്ട മണിക്കൂറോളമുണ്ടായ ആക്രമണത്തിനൊടുവിലാണ് ജവാന് കൊല്ലപ്പെട്ടത്.
പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടത്തിലേക്ക് മാവോയിസ്റ്റുകള്‍ ബോംബ് എറിയുകയായിരുന്നു. ജവാന് നേരെ മാവോയിസ്റ്റുകള്‍ നിര്‍ത്താതെ വെടിവച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് സുരക്ഷാ സൈന്യത്തെ വിന്യസിച്ചതായി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: