ജയ്പൂര്‍: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാജസ്ഥനിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്നും രാജിവച്ച സിവില്‍ സപ്ലൈസ് മന്ത്രി ബാബുലാല്‍ നാഗറുടെ രാജി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സ്വീകരിച്ചു. 35 വയസുകാരിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയെ തുടര്‍ന്നാണ് ബാബുലാല്‍ രാജി നല്‍കിയത്.
ബാബുലാലിന്റെ രാജി ഗവര്‍ണര്‍ മാര്‍ഗ്രറ്റ് അല്വായ്ക്കു അയച്ചു കൊടുത്തതായി മാധ്യമ ഉപദേശക മൊഹദ് യാസിന് പറഞ്ഞു. ജോലി നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ ക്ഷണിക്കുകയും തുടര്‍ന്ന് ബാത്ത് റൂമില്‍ കൊണ്ട് പോയി ബലാത്സംഗം ചെയുകയുമായിരുന്നവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
ബാബുലാലിനെതിരെ ഭീഷണിപ്പെടുത്തല്‍, ബലാത്സംഗകുറ്റത്തിനും സോദാലാ പോലീസ് കേസേടുത്തു. ആരോപണം നിഷേധിച്ച ബാബുലാല്‍ ഒടുവില്‍ സമ്മര്‍ദ്ദം ശക്തമായതോടെ രാജി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: