ന്യൂദല്‍ഹി: അഴിമതിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോണ്‍ഗ്രസ് രാജ്യസഭാംഗം റാഷിദ് മസൂദിന്റെ ശിക്ഷ ഇന്ന് ദല്‍ഹി പ്രത്യേക കോടതി പ്രഖ്യാപിക്കും.
അഴിമതിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സഭാംഗത്വം നഷ്ടപ്പെടുമെന്ന സുപ്രീംകോടതി വിധിക്ക് ശേഷമുള്ള ആദ്യ കേസാണിത്.
വി.പി. സിംഗ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരിക്കെ മെഡിക്കല്‍ സീറ്റ് തിരിമറി നടത്തിയെന്നാണ് മഅ്സൂദിനെതിരായ കുറ്റം. ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൂടിയാണ് റാഷിദ് മസൂദ്. അഞ്ച് രൂപയുണ്ടെങ്കില്‍ ഡല്‍ഹിയില്‍ ഭക്ഷണം കഴിക്കാമെന്ന മസൂദിന്റെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.
പ്രതിദിനം 28 രൂപ വരുമാനം ഉള്ളയാള്‍ ദരിദ്രനല്ലെന്ന ആസൂത്രണ കമ്മീഷന്റെ നിലപാടിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നപ്പോഴായിരുന്നു മഅ്സൂദിന്റെ വിവാദ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: