ന്യൂദല്‍ഹി: മുസാഫര്‍ നഗറില്‍ അടുത്തിടെ ഉണ്ടായ വര്‍ഗീയ കലാപത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മതസ്പര്‍ദ്ദ സൃഷ്ടിക്കുന്ന കാഴ്ച്ച ഒരിക്കല്‍ കൂടി നമ്മള് കണ്ടു.
കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി രാജ്യത്തിലുടനീളം 1000 കലാപങ്ങളാണ് ഇതു പോലെ പൊട്ടി പുറപ്പെട്ടത്. ഇതില്‍ 965 പേര് മരിക്കുകയും 18000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ കലാപങ്ങളില്‍ ഭൂരിഭാഗവും പിറന്നത് രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലാണ്. അതില്‍ നമ്മുടെ കൊച്ചു കേരളവും ഇടം നേടിയിട്ടുണ്ട്.
മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയാണ് 2005 മതല്‍ 2013 തുടക്കം വരെയുള്ള കാലഘട്ടങ്ങളില്‍ പട്ടികയിലിടം നേടിയ മറ്റു സംസ്ഥാനങ്ങള്‍. രാജ്യമൊട്ടാകെയുള്ള ശരാശരിയെടുക്കുകയാണെങ്കില്‍ ഒരു ദശലക്ഷം ജനങ്ങള്‍ക്കിടയില്‍ അഞ്ച് കലാപങ്ങള്‍ എന്ന വീതമാണ് കണക്ക്.
ഉത്തര്‍പ്രദേശ് ഒരു ദശലക്ഷത്തിന് അഞ്ച് കലാപമെന്ന പട്ടികയിലാണ്. അതായത് രാജ്യമൊട്ടാകെയുള്ള ശരാശരിക്ക് തുല്യം.
എന്നാല്‍ ഉത്തര്‍പ്രദേശിന്റെ അയല്‍സംസ്ഥാനമായ ബീഹാറാകട്ടെ വര്‍ഗീയ കലാപങ്ങളില്‍ ദശലക്ഷത്തിന് 2.8 എന്ന കണക്കാണ് പുലര്‍ത്തുന്നത്.
ആന്ധ്രാ പ്രദേശ്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും വര്‍ഗീയ കലാപങ്ങളുടെ കണക്കുകളില്‍ താരതമ്യേന കുറവ് ശരാശരിയാണ് കാണിക്കുന്നത്. കലാപങ്ങളിലുണ്ടായ അത്യാഹിതങ്ങളുടെ കാര്യത്തിലും ഈ സംസ്ഥാനങ്ങള്‍ തന്നെയാണ് കുറവ് ശരാശരി പുലര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: