എല്ലാവരും കണക്കപ്പിള്ളമാരാണ്. മനുഷ്യരെല്ലാം കണക്കപ്പിള്ളമാരാണ്. ബാക്കിപത്രങ്ങളെപ്പറ്റി മാത്രമാണവരുടെ ചിന്ത. ലാഭം, നഷ്ടം, എത്ര വയ്ക്കണം. എത്ര കൊടുക്കണം, അവരുടെ വിളി എവിടെയും എത്തുകയില്ല. യുക്തിയുടെ മനസ്സുമായി നിങ്ങള്‍ അട്ടഹസിക്കുമ്പോള്‍, ദൈവത്തിന്റെ പേരുചൊല്ലി നിലവിളിക്കുമ്പോള്‍, മേറ്റ്ന്തെങ്കിലുമൊക്കെ പ്രവര്‍ത്തിക്കുമ്പോള്‍ ദൈവം ബധിരനായിരിക്കുന്നു. യുക്തിയോട് ദൈവത്തിന് കാതുകളില്ല. സ്നേഹം വിളിക്കുമ്പോള്‍ അതിന് അപ്പോള്‍ തന്നെ മറുപടി ലഭിക്കുന്നു. ചെയ്യുന്ന പ്രാര്‍ത്ഥനകള്‍ക്കെല്ലാം ചിലര്‍ക്ക് മറുപടി ലഭിക്കുന്നു. ഇത് നിങ്ങള്‍ക്കറിയാമോ? ഇങ്ങനെയുള്ള വളരെപ്പേരുണ്ട്. അവര്‍ വളരെ കേവലരായ മനുഷ്യരായിരിക്കാം. പരിശുദ്ധി അത്രമേല്‍ അവര്‍ക്കുള്ളതിനാല്‍ അവര്‍ പ്രാര്ത്ഥിക്കുന്നതെന്തും ഫലിക്കുന്നു.
– ജഗ്ഗിവാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: