കൊച്ചി: സാംസങ്ങ് ഇലക്ട്രോണിക്സിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ സാംസങ്ങ് ഗാലക്സി നോട്ട് 3 ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഗാലക്സി നോട്ട് സീരീസിലെ മുന്‍ മോഡലുകളെ അപേക്ഷിച്ച് കൂടുതല്‍ വിശാലമായ സ്ക്രീനും ഏറെ സവിശേഷതകളുമുള്ള സ്റ്റെയിലസ് പെന്നുമായാണ് നോട്ട് 3 എത്തുന്നത്.
5.7 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, 8.3 മില്ലീമീറ്റര്‍ കനം, 168 ഗ്രാം ഭാരം, ദീര്‍ഘമായ ബാറ്ററി ലൈഫ് തരുന്ന 3200 എംഎഎച്ച് ബാറ്ററി, 13 മെഗാ പിക്സല്‍ പിന് കാമറ, എല്‍ഇഡി ഫ്ലാഷ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. ജെറ്റ് ബ്ലാക്ക്, ക്ലാസിക് വൈറ്റ്, ബ്ലഷ് പിങ്ക് എന്നീ നിറങ്ങളില്‍ എത്തുന്ന നോട്ട് 3 ന് മാറ്റി മാറ്റി ഉപയോഗിക്കാവുന്ന നിരവധി വര്‍ണങ്ങളിലുള്ള കവറുകളും ലഭ്യമാണ്.
പരിഷ്കരിച്ച എസ് പെന്‍, എയര്‍ കമാന്‍ഡ്, ആക്ഷന്‍ മെമ്മോ, സ്ക്രാപ്പ് ബുക്ക്, എസ് ഫൈന്‍ഡര്‍, പെന്‍ വിന്‍ഡോ, പുതിയ എസ് നോട്ട്, തുടങ്ങി നിരവധി സവിശേഷതകളോടെയാണ് നോട്ട് 3 എത്തുന്നത്. ഹാന്‍ഡ്സെറ്റുകളുടെ സുരക്ഷക്കായി സാംസങ്ങ് നോക്ക്സ് (ഗചഛത) സേവനവും നോട്ട് 3 യില്‍ ലഭ്യമാണ്. മലയാളമടക്കം 11 പ്രാദേശിക ഭാഷാ സേവനങ്ങള്‍ ഗാലക്സി നോട്ട് 3-ല്‍ ലഭ്യമാണ്.
ഗാലക്സി നോട്ട് 3 ന്് ഒപ്പം ഉപയോഗിക്കാവുന്ന ഗാലക്സി ഗിയറും ഇതോടൊപ്പം കമ്പനി ഇന്ത്യന്‍ വിപണിയിലവതരിപ്പിക്കുന്നു. ഗാലക്സി നോട്ട് 3 യും ഗാലക്സി ഗിയറും സെപ്റ്റംബര്‍ 25 മുതല്‍ റീട്ടെയില്‍ സ്റ്റോറുകളില്‍ ലഭ്യമാകും. സാംസങ്ങ് മൊബെയില്‍ ഇ സ്റ്റോറില്‍ ഈ മോഡലുകളുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു. വില: ഗാലക്സി നോട്ട് 3: 49,900 രൂപ, ഗാലക്സി ഗിയര്‍: 22,990 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: