മുംബൈ: കുപ്രസിദ്ധമായ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി കുംഭകോണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് സി.ബി.ഐയുടെ ക്ലീന്‍ ചിറ്റ്. ഷിന്‍ഡെയെ പ്രതി ചേര്‍ക്കാതിരിക്കാനുള്ള കാരണങ്ങള്‍ ബോധിപ്പിക്കണമെന്ന് മുംബൈ ഹൈക്കോടതി ആവശ്യപ്പെട്ടതു പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സി.ബി.ഐ അദ്ദേഹത്തെ ഒഴിവാക്കിയത്.
ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോള്‍ രേഖകളില്‍ കൃത്രിമം കാണിച്ച് ഹൗസിംഗ് കോളനിയില്‍ ഇടനിലക്കാരന് മുഖേന ഫ്ളാറ്റ് സംഘടിപ്പിച്ചുവെന്ന് ഒരു പൊതുപ്രവര്ത്തകന് പ്രവീണ്‍ വഡെഗോവന്കര് നല്കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ആരോപണം സാധൂകരിക്കുന്ന യാതൊരു വിധ തെളിവുകളുമില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: