ന്യൂദല്‍ഹി: വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങളെ പരിഹസിക്കുന്ന തരത്തില്‍ കേന്ദ്രമന്ത്രി കപില്‍ സിബില്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും നാണ്യപ്പെരുപ്പവും മൂലം രൂക്ഷമായ വിലക്കയറ്റം നേരിടുന്ന ജനതയെ പരിഹസിക്കുന്ന തരത്തിലാണ് മന്ത്രിയുടെ പ്രസ്താവനയെന്നാണ് വിമര്‍ശനം.
വിലക്കയറ്റം സൃഷ്ടിക്കുന്നത് കച്ചവടക്കാരാണെന്നും സര്‍ക്കാരിന് ഉള്ളി കച്ചവടമല്ല ജോലിയെന്നുമാണ് ടെലിവിഷന്‍ അഭിമുഖത്തിനിടെ കപില്‍ സിബല്‍ പറഞ്ഞത്. ഉള്ളിയുടെ രൂക്ഷമായ വിലക്കയറ്റം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.
രാജ്യ വ്യാപകമായി ഉള്ളി വില കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാരിനാവുന്നില്ല. വിലക്കയറ്റം മുതലെടുക്കാന്‍ മൊത്ത വ്യാപാരികളും ഇടനിലക്കാരും വന്‍തോതില്‍ ഉള്ളി പൂഴ്ത്തി വച്ചിരിക്കുന്നതായാണ് വിവരം. ഇത് പിടിച്ചെടുത്ത് മാര്‍ക്കറ്റിലെത്തിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നടപടികളൊന്നുമുണ്ടാകുന്നില്ല.27.5 ലക്ഷം ടണ്‍ ഉള്ളി 2013 ആദ്യം ശേഖരമുണ്ടായിരുന്നു.ഇതില്‍ 15.5 ലക്ഷം ടണ്ണും മഹാരാഷ്ട്രയിലായിരുന്നു.
മഹാരാഷ്ട്രയിലെ ചില വന്‍കിട കച്ചവടക്കാര്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന ആരോപണം ശക്തമാണ്. അതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ നിരുത്തരവാദിത്വ പൂര്‍ണ്ണമായ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: