ഹൈദരാബാദ്: 20 വയസുകാരിയെ 17 മാസം തടങ്കില്‍ വച്ച് പീഡിപ്പിച്ച കോളേജ് ക്യാന്റീന് ഉടമ അറസ്റ്റില്‍. 33 വയസുകാരനായ സത്യപ്രകാശ് സിംഗാണ് അറസ്റ്റിലായത്. ഇയാളുടെ തടങ്കലില്‍ നിന്നും യുവതി രക്ഷപ്പെടുകയായിരുന്നു.
പോളിടെക്നിക്ക് വിദ്യാര്‍ത്ഥിയെയാണ് ഇയാള്‍ 17 മാസത്തോളം പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. 2012 ഏപ്രില്‍ മൂന്നിന് പ്രതി ഫ്രൂട്ട് ജൂസില്‍ മയക്കു മരുന്ന് കലര്‍ത്തി നല്കി യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷമാണ് തട്ടിക്കൊണ്ടുപോയത്. നഗരത്തിലെ ഒരു വീട്ടില്‍ പാര്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു. പെണ്‍കുട്ടി ഒരു തവണ ഗര്‍ഭച്ഛിദ്രം ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. സിംഗ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
സിംഗ് ഉറങ്ങുന്ന സമയത്താണ് യുവതി ഓടി രക്ഷപ്പെട്ടത്. തുടര്‍ന്ന് യുവതി വീട്ടിലേത്തി ബന്ധുക്കളോട് നടന്ന സംഭവം അറിയിക്കുകയായിരുന്നു. തട്ടികൊണ്ടു പോകല്‍, ബലാത്സംഗം കുറ്റം, തടങ്കില്‍ വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.
ആന്ധ്രാപ്രദേശ് മനുഷ്യവകാശ കമ്മീഷന് ഈ സംഭവവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്നതിനായി ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: